Monday, December 20, 2010

ഇനിയുണ്ടോ ആ ഭാഗ്യം ?

(2003 ല് IHRD വട്ടംകുളം പത്താം വാര്‍ഷികത്തോടനുബന്ധിച്ചിറങ്ങിയ 'souvenier ' ല് പ്രസിദ്ധീകരിച്ച  എന്റെ പൂര്‍വവിദ്യാര്‍ത്തി ഓര്‍മ്മക്കുറിപ്പുകള്‍‍......)

              പറയാനേറെയുള്ളതു കൊണ്ട് എഴുതാന്‍ വാക്കുകളൊന്നും വരുന്നില്ല. വട്ടംകുളം THSS ലെ ആ സുന്ദര വര്‍ഷങ്ങളെക്കുറിച്ചെഴുതി വന്നാല്‍ പേപ്പറുകള്‍ തികയാതെയും വരും. ഓര്‍ക്കാന്‍ ഒരു പാടുണ്ട്. ഞാന്‍ ഇവിടുത്തെ അഞ്ചു വര്‍ഷ വിദ്യാര്‍ത്തിയായിരുന്നില്ല. പ്ലസ്‌ വണ്ണ്‍ മുതലാണ്‌ ഇവിടെ ചേരാന്‍ ഭാഗ്യം ലഭിച്ചത്. ഭാഗ്യം എന്നത് കൊണ്ടുദ്ദേസിച്ചത് അക്ഷരാര്‍ത്ഥത്തില്‍ ഭാഗ്യം തന്നെ. കാരണം പ്ലസ്‌ വണ്ണ്‍ പ്രവേസനത്തില്‍ എന്റെ പേര് വെയിടിംഗ് ലിസ്ടിലായിരുന്നു. മെറിറ്റ്‌ ലിസ്റ്റിലുള്ള ഏതോ ഒരു കുട്ടി വരാത്തത് കൊണ്ട് മാത്രം എനിക്ക് പ്രവേസനം ലഭിച്ചു. 1996 ജൂലായിലായിരുന്നു അത്. പ്ലസ്‌ വണ്ണിനു എന്നോടൊപ്പം പത്ത് പേരെ പുതിയതായി ചേര്‍ത്തു. വട്ടംകുളം THSS ലെ ആദ്യ ബാച്ച്ചിനോപ്പം ഞങ്ങളും ചേര്‍ന്ന് 'നമ്മളുടെ' ബാച്ചായി.

                                  ഞങ്ങള്‍ക്ക് (പുതിയ അഡ്മിഷന്‍) പ്ലസ്‌ വണ്ണ്‍ ക്ലാസുകള്‍ തുടങ്ങുന്നതിനു മുന്പ് കമ്പ്യൂട്ടര്‍ , ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളില്‍ പരിചയം വരാന്‍ വേണ്ടി സ്പെഷ്യല്‍ ക്ലാസ്സുകള്‍ തുടങ്ങി. ജീവിതത്തില്‍ ആദ്യമായി കമ്പ്യൂട്ടറിനോടു അടുത്തിടപഴകുന്നത് അപ്പോഴാണ്‌. അന്ന് മുതല്‍ കമ്പ്യൂട്ടറിനോടു എന്തോ ഒരു പ്രത്യേക സ്നേഹവും തുടങ്ങി. അതിപ്പോഴും തുടരുന്നു. പുതിയ തരാം യുനിഫോമും ഐഡന്റിറ്റി കാര്‍ഡും എനിക്ക് പുതുമയായി തോന്നി.

                            നെല്ലിശ്ശേരിയിലെക്കുള്ള യാത്ര ജീപ്പിലാണ്. ജീപ്പില്‍ തൂങ്ങി പിടിച്ചു വരണം. വിദ്യാര്‍ഥി സഹോദരന്മാരെ ജീപ്പുകാര്‍ പുറപ്പെടാന്‍ നേരമാവുംപോഴേ   കയറ്റു. ജീപ്പിറങ്ങി സ്കൂളിലെത്തനമെങ്കില്‍ കുറച്ചു നടക്കാനുണ്ട്.  ആ രാവിലെയുള്ള നടത്തം ഒരു രസമാണ്. നെല്ലിശ്ശേരി അന്ന് അത്രയൊന്നും വികസിച്ചിട്ടില്ല. ക്ലാസ് തുടങ്ങുന്നത് രാവിലെ 9 :30 നാണ്. നല്ല മനസ്സുള്ള ഒരു കൂട്ടം വിദ്യാര്തികലോടും അധ്യാപകരോടും കൂടെയുള്ള പ്ലസ്‌ടുവിന്റെ ആ മഹത്തായ രണ്ടു വര്ഷം അവിസ്മരനീയമായിരുന്നു.

                           പ്രധാനമായും എടുത്തു പറയേണ്ട ഒരു കാര്യം ഇത്രയും നല്ല അധ്യാപകരുടെ ശിക്ഷണത്തില്‍ ഞങ്ങള്‍ക്ക് പഠിക്കാന്‍ കഴിഞ്ഞു എന്നതാണ്. എല്ലാവരും ഞങ്ങളുടെ സുഹൃത്തുക്കളെ പോലെ പെരുമാറി.

                              ടെക്നിക്കല്‍ പഠനത്തിനു പ്രാധാന്യം ഉള്ള സ്ഥാനത് തന്നെ ഗെയിംസ്ന്റെയും ആര്‍ട്സ്ന്റെയും ഒരു നല്ല അരങ്ങു കൂടിയായിരുന്നു എന്റെ വിദ്യാലയം. ആര്‍ട്സ് ഫെസ്ടിവലുകലായ 'Moments -96 ' , 'ഉത്സവ്-98 ' എന്നിവയുടെ ഹാന്ഗ് ഓവര്‍ ഇപ്പോഴും മനസ്സിലുണ്ട്. വിവിധ ഹൌസ്കളായി തരം തിരിച്ച ഓരോരുത്തരുടെയും  മത്സര സ്പിരിറ്റ്‌ വേരിട്ടവ  തന്നെയായിരുന്നു. ഗെയിംസ് & സ്പോര്‍ട്സും വളരെ നല്ല രീതിയിലാണ് നടത്തി പോന്നിരുന്നത്. ഒട്ടനേകം സൌകര്യകുരവുകള്‍ അന്നുണ്ടായിരുന്നെങ്കിലും ഇന്ന് അതൊക്കെ വെറും പഴങ്കധയാണ്. വാടക കെട്ടിടത്തിലായിരുന്നു അന്നത്തെ ഫിസിക്സ്, കെമിസ്ട്രി ലാബുകള്‍. ഇത് വട്ടംകുളതായിരുന്നു. നെല്ലിശ്ശേരിയില്‍ നിന്ന് കുറച്ചു ദൂരമുണ്ട് അങ്ങോട്ട്‌. ശനീ ഞായര്‍ ദിവസങ്ങളിലുണ്ടായിരുന്ന ഇരു ലാബുകളും പരിമിതികല്‍കകതായിരുന്നെങ്കിലും ഹൃദ്യമായിരുന്നു.

                       പ്ലസ്ടുവില്‍ ഒരു ഇംഗ്ലീഷ് ക്ലാസ് ടെസ്ടിനിടക്ക് ഞാനുള്പെടെയുള്ള പന്ത്രണ്ട് പേര്‍ ഒരു ചെറിയ കുഴപമുണ്ടാക്കിയത് വലിയ ഒരു ഇഷ്യൂ ആയി മാറിയത് മറക്കാനാഗ്രഹിക്കുന്ന ഒരു കാര്യമാണ്. കാര്യത്തിന്റെ ഗൌരവം പിന്നീടാണ് മനസ്സിലാക്കുന്നത്. അങ്ങനെ മറക്കന്നഗ്രഹിക്കുന സംഭവം പിന്നെയുണ്ടായിട്ടില്ല.

                              ബംഗ്ലൂര്‍, മയ്സൂര്‍ എന്നിവിടങ്ങളിലേക്ക് പോയ മൂന്നു ദിവസ വിനോദയാത്ര ഹൃദയതിലെക്കാന് സന്ജരിച്ചത്. 1997 ഡിസംബറിലായിരുന്നു ആ യാത്ര. ക്ലാസ്സിലുള്ള എല്ലാവരും ഉള്‍പ്പെട്ടില്ല എന്നതായിരുന്നു ഒരു ചെറിയ വിഷമം.

          അങ്ങനെ കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും സൌഹൃദങ്ങളും  ഗുരുശിഷ്യ ബന്ധങ്ങളുമായി ആ രണ്ടു വര്ഷം കടന്നു പോയി. 1998 മാര്‍ച്ചില്‍ കോഴ്സ്‌ പൂര്‍ത്തിയായി പരീക്ഷ കഴിഞ്ഞു. THSS വട്ടംകുളം എന്നാ എന്റെ വിദ്യാലയത്തിന്റെ ചരിത്രത്തിലെ ആദ്യ ബാച്ച് എന്ന ചാരിതാര്ത്യതോടെയാണ് അത്യധികം വേദനയോടെ ആ തിരുമുറ്റം വിട്ടു പിരിഞ്ഞത്. ഇന്ന് അഭിമാനിക്കാന്‍ ഒട്ടനവധി ബഹുമതികള്‍ മിടുക്കന്മാരിലൂടെ എന്റെ വിദ്യാലയത്തെ തേടിയെത്തി. THSLC യില്‍ ഒന്നാം റാങ്ക്, എന്ജിനിയരിംഗ് എന്ട്രന്സില്‍ ഒന്നാം റാങ്ക് എന്നിവ അവിടെയെത്തിയത് ആ വിദ്യാലയതോട് ബന്ധമുള്ള ഓരോ വ്യക്തിക്കും ആഹ്ലാതിക്കതക്കതാണ്. ഒന്നാം ബാച്ചിന്റെ അഭിമാനത്തോടെ നില്കുമ്പോഴും ഒരു കടം ബാക്കിയുണ്ട്. ആ ആദ്യ ബാച്ച് ഒരു ചെറിയ രീതിയിലെങ്കിലും sent -off നടത്തിയിട്ടില്ല എന്നത്.

                              പഴയത് പുതിയതിനും, പുതിയത് പലതിനും വഴിമാരിക്കൊണ്ടിരിക്കുന്നു. ഇപ്പോഴവിടെയുള്ള എല്ലാ വിദ്യാര്തികളും, അധ്യാപകരും ഞങ്ങള്‍ക്ക് പുതുമുഖങ്ങളാണ്. അഭൂതപൂര്‍വമായ മാറ്റങ്ങള്‍ ആ വിദ്യാലയത്തിനു വന്നു കഴിഞ്ഞു. ജില്ലയിലെ തന്നെ ഉന്നതനിലവാരം പുലര്‍ത്തുന്ന വിദ്യാലയങ്ങളിലോന്നായി പുരോഗമിച്ചു. ഞങ്ങള്‍ക്ക് സംതൃപ്തിയുണ്ട്. ഞങ്ങളുടെ നിശ്വാസം അവിടെയുണ്ട്. ഞങ്ങളുടെ കാല്‍പെരുമാറ്റം അവിടെയുണ്ട്. ഞങ്ങളുടെ കളിചിരികള്‍ കാതോര്‍ത്താല്‍ അവിടെ കേള്കാം. എന്റെ വിദ്യലയമേ നീ വിജയിക്കുക, സത്യത്തിനൊപ്പം........            

3 C O M M E N T S:

najumal said...

ആദ്യമായി എന്റെ അഭിനന്ദനങള്‍ അറിയിക്കട്ടെ..
സത്യം പറഞ്ഞാല്‍ ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ കണ്ണുകള്‍ ഈരനനിഞ്ഞോ എന്നൊരു സംശയം... കാരണം , ഞാനും എന്റെ സ്കൂള്‍ ജീവിതത്തിലേക്ക് മടങ്ങി പോയത് പോലെ.. 'ഇനിയുണ്ടോ ആ ഭാഗ്യം' എന്ന ടൈറ്റില്‍ എന്ത് കൊണ്ടും വളരെയധികം അനുയോജ്യമാണ്.. ഇങ്ങനെയുള്ളൊരു കാലഗട്ടതിനെ 'ഭാഗ്യം' എന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുക!!!
ജീവിതത്തില്‍ നിന്നും എത്ര മനപ്പൂര്‍വമാനെങ്കിലും നമുക്കടര്‍ത്തി മാറ്റാന്‍ കഴിയാത്ത ഒരു ഏടാണ് നമ്മുടെ സ്കൂള്‍ ജീവിതം പ്രത്യേകിച്ച് പത്താം തരം കഴിഞ്ഞുള്ള സ്വതന്ത്രമായൊരു ലോകം ....
ശൂന്യമായിരുന്ന മനസ്സിനെ നിറങ്ങളുടെ ലോഖതിലേക്ക് പറത്തിവിടാന്‍ കിട്ടുന്ന ആദ്യാവസരം... സ്നേഹമെന്ന വാക്കിനു പലതരം അര്‍ഥങ്ങള്‍ സമ്മാനിക്കുന്ന കാലം.. അന്ധര്‍ലീനമായ കഴിവുകളെ മിനുക്കിയെടുക്കാന്‍ തുടങ്ങുന്ന കാലം.. എന്തിലും ഏതിലും പരീക്ഷണങ്ങള്‍ നടത്താന്‍ തോന്നുന്ന പ്രായം...
അതെ, നമ്മുടെയെല്ലാം ജീവിതത്തിനു പുതിയൊരു ചിറകു മുളപ്പിക്കാന്‍ തുടക്കം നല്‍കിയ പ്രിയസുന്ദര കാലമേ നിനക്കെന്റെ ' നന്ദി '....

തല്‍പരന്‍ said...

ithokke ithra valiya baagyam aano??

Queen of T H S S said...

ee aparan habeeb thanne!!! ha ha.....sariyaaa ithokke valiya baagyamaano??

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;