Thursday, September 8, 2011 1 C O M M E N T S

HAPPY ONAM 2011

Thursday, June 30, 2011 1 C O M M E N T S

“ആടുജീവിതത്തി”ന്റെ കണ്ണീര്



 ദുബായില്‍ നിന്ന് ആദ്യത്തെ ഒഴിവുകാലത്തിനു നാട്ടില്‍ പോയപ്പൊഴാണു സുഹൃത്തുക്കള്‍ പറഞ്ഞ് “ആടുജീവിതം” എന്ന പുസ്തകത്തെ പറ്റി അറിഞ്ഞത്. ബെന്യാമിന്‍ എന്ന എഴുത്തുകാരന്‍ താന്‍ പരിചയപ്പെട്ട നജീബ് എന്ന നിര്‍ഭാഗ്യകരനായ പ്രവാസിയുടെ ജീവിതത്തിലനുഭവിക്കേണ്ടി വന്ന യാതനകളുടെ പുസ്ത്കാവിഷ്കാരമാണു “ആടുജീവിതം”. ശരിക്കും പറഞ്ഞാൽ ഹൃദയം തകര്‍ന്നു പോകുന്ന വിധത്തിലുള്ള അനുഭവങ്ങള്‍. നിറകണ്ണുകളോടെ മാത്രമെ നമുക്കീ പുസ്തകം വായിച്ചു മുഴുവനാക്കാന്‍ സാധിക്കൂ.

       
          ഗള്ഫ് എന്നാല്‍ സൌഭാഗ്യങ്ങളുടെ സ്വപ്നഭൂമി മാത്രമല്ലെന്ന യാധാര്‍ത്യം ഏവരും ഉള്‍ക്കൊണ്ടേ മതിയാവൂ. അരപ്പട്ടിണി കിടന്ന് കടലുകള്‍ക്കക്കരെയുള്ള പ്രിയപ്പെട്ടവര്‍ക്ക് സാധിക്കുമ്പോഴൊക്കെ പണമയച്ച് അവരുടെ ആ സന്തോഷം മനക്കണ്ണില്‍ കാണാന്‍ പെടാപ്പാട് പെടുന്ന പതിനായിരങ്ങള്‍ ഇന്നും ഗള്‍ഫില്‍ ജീവിച്ചു മരിക്കുന്നു. പുസ്തകത്തിന്‍റെ ഉപതലവാചകത്തില്‍ പറയുന്ന പോലെ “നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകദകള്‍ മാത്രാമാണു.” അന്വര്‍ത്തമായ വരികള്‍. കയ്പ് കുടിച്ചാല്‍ മാത്രമെ കയ്പെന്താണെന്നറിയൂ.

       
            മലയാളത്തിലെ മഹത്തരമായ സൃഷ്ടി എന്നൊരിക്കലും പറയാന്‍ കഴിയില്ലെങ്കിലും, മനുഷ്യത്വമുള്ളവറ് വായിച്ചിരിക്കേണ്ട കൃതി എന്നു ഞാന്‍ പറയും. നജീബിന്‍റെ ജീവിതം നിങ്ങളും അറിഞ്ഞിരിക്കണം…മരുഭൂമിയുടെ കൊടുംചൂട് നിങ്ങളും ആ വരികളിലൂടെ അറിഞ്ഞിരിക്കണം…തീറ്ച്ചയായും അഭിന്ദനമറ്ഹിക്കുന്ന എഴുത്തുകാരന്‍ ബെന്യാമിന്‍ പറഞ്ഞ പോലെ മരുഭൂമിയില്‍ ദാഹിച്ചു മരിച്ച എല്ലാ ആത്മാക്കള്‍ക്കും “ആടുജീവിതം” സമറ്പ്പിക്കാം.
Friday, May 27, 2011 0 C O M M E N T S

മോഹിപ്പിക്കുന്ന സന്ധ്യകള്‍

വേങ്ങശ്ശേരി ക്ഷേത്രം, പടിഞ്ഞാറങ്ങാടി - പാലക്കാട് ജില്ല
ഭൂമിയിലും ആകാശത്തും നിറക്കാഴ്ചകള്‍  ഒരുമിച്ചു തെളിയുന്ന അപൂര്‍വ ദൃശ്യത്തിനു സാക്ഷിയാവുക എന്നത് ഒരു ഭാഗ്യമാണ്. സർവേശ്വരനു പ്രത്യേക മതമോ ജാതിയോ ഇല്ല. എല്ലാ സമ്മർദ്ദങ്ങളിൽ നിന്നും നമ്മുടെ മനസ്സിനെ സ്വതന്ത്രമാക്കുന്നിടമാണ് ശ്രീകോവിൽ. അവിടെ നിൽക്കുമ്പോൾ നമ്മിൽ നിറയുന്ന അനുകൂല ഊർജ്ജം പ്രതിസന്ധികളെ നേരിടാനുദകുന്നു. എനിക്കു വ്യക്തിപരമായി വീണ്ടും വീണ്ടും വരാൻ ഇഷ്ടം തോന്നുന്നിടമാണിത്. എൻറ കാമറ കണ്ണുകൾ ഒപ്പിയെടുത്ത ഈ അപൂർവ്വ ദൃശ്യം നിങ്ങൾക്കായ് പങ്കുവെക്കുന്നു.
   
Thursday, April 14, 2011 1 C O M M E N T S

വിഷു ആശംസകൾ



ഏതു ധൂസരസംഗൽപ്പങ്ങളിൽ വളർന്നാലും,
ഏതു യന്ത്രവൽക്രിത ലോകത്തിൽ പുലർന്നാലും,
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും, മണവും മമതയും
ഇത്തിരി കൊന്നപ്പൂവും……..

എൻറ എല്ലാ സുഹ്റുത്തുക്കൾക്കും, കുടുംബാംഗങ്ങൾക്കും, ലോകമെമ്പാടുമുള്ള മലയാളികൾക്കും ഹ്രുദയം നിറഞ്ഞ വിഷു ആശംസകൾ…

ധനിത്ത് പ്രകാശ്....

Wednesday, April 13, 2011 2 C O M M E N T S

പ്രവാസ ലോകത്തെ പിറന്നാൾ

എൻറ പിറന്നാൾ… ഓർമ്മകൾ കൊണ്ടു പൊതിയുന്ന ഒരു ദിവസമാണു അത്. ആൾക്കൂട്ടത്തിലും നമ്മളെ തനിച്ചാക്കാൻ മാത്രം അത്ഭുതം കാണിക്കാൻ കഴിവുള്ള ഓർമ്മകളിൽ നിന്നും രക്ഷപ്പെടാൻ, കഴിഞഞ 3 വർഷമായിട്ട് ഞാൻ പിറന്നാൾ ദിനത്തിൽ കേരളത്തിൽ ഉണ്ടാവാറില്ല .
2009ലും 2010ലും ഞാൻ മൂകാംബികാ ദേവീ സന്നിധിയിലായിരുന്നു അന്നത്തെ പിറന്നാൾ ദിനങ്ങ്ള് ചെലവഴിച്ചത്. ഇന്നിപ്പൊൾ ഒരു പ്രവാസിയുടെ കുപ്പായത്തിലായപ്പോൾ അകലെ സ്വപ്നങൾ കൂടുക്കൂട്ടിയ ദുബായിയുടെ മരുപ്പച്ചയിലുമായി 2011ലെ പിറന്നാൾ (ഏപ്രിൽ 13, 2011).

ഏറെ സന്തോഷകരമെന്നു പറയട്ടെ, ജീവിതത്തിലെ എറ്റവും അവിസ്മരണീയമായിരുന്നു ഈ പിറന്നാൾ. എൻറെ ഇവിടുത്തെ റൂം മേറ്റ്സും, സുഹ്രുത്തുക്കളും രാത്രി 12 മണിക്കു തന്നെ വലിയ ഒരു അത്ഭുതമൊരുക്കി. അവർ എന്നൊടു പറയാതെ തന്നെ എല്ലാം പ്ലാൻ ചെയ്ത് എന്നെ വിളിച്ചു കൊണ്ടു വന്നു. ഞാൻ ഞെട്ടി, സന്തോഷം കൊണ്ടു കണ്ണു നിറഞു. കേക്ക്, മെഴുകുതിരി, ഹാപ്പി ബർത്ത്ഡേ അലയൊലികൾ അങ്ങ്നെ എല്ലാം അവർ എനിക്കായി ഒരുക്കിയിരുന്നു. സന്തോഷാസ്രുക്കളോടെ ഞാൻ ജീവിതത്തിലാദ്യമായി എൻറെ പിറന്നാളിന്റെ അന്നു മെഴുകുതിരി ഊതി, കേക്ക് മുറിച്ചു. ഏവർക്കും വീതം വെച്ചതിനു ശേഷം പിന്നെ കേക്ക് കൊണ്ടു പരസ്പരം മുഖത്തു പൊത്തലായി. എല്ലാരുടെ മുഖവും ഹോളിവുഡ് സിനിമയിലെ പ്രേതങ്ങളുടേതു പൊലെ ആയി. അനീഷ്, സിറാജ്, റഹി, നിഫിൻ, നയാഫ് ഇവരെല്ലാരും കൂടിയാണു ഈ സന്തോഷം എനിക്കായി ഒരുക്കിയത്. സുഹുർത്തുക്കളെ…എറെ സന്തോഷമുണ്ട്, നന്ദി പറയാൻ വാക്കുകളില്ല. എല്ലാം നഷ്ടപ്പെട്ടിടത്തു നിന്നു ഇനിയും എന്തോക്കെയൊ വെട്ടിപിടിക്കാനുണ്ട് എന്നു തോന്നിപ്പിക്കുന്ന നല്ല നിമിഷങ്ങൾ. നിങ്ങളുടെ സുഹ്റുത്ത് ധനിത്ത് നിങ്ങളൊടു കടപ്പെട്ടിരിക്കുന്നു….ഒരായിരം നന്ദി…..

WHEN BIRTHDAY REACHED. PICTURES TAKEN ON 13-APRIL-2011, 12:00AM







BIRTHDAY EVE CELEBRATION. 13-APRIL-2011, 9:30PM - K F C, KARAMA

വൈകുന്നേരം ബർത്ത്ഡേ പാർട്ടിക്ക് സുഹ്രുത്തുക്കളായ നജുമൽ, ബൈജീഷ്, ഷാനു എന്നിവരെ വിളിച്ചിരുന്നു. നജുമലിനും, ബൈജീഷിനും ജൊലി തിരക്കു കാരണം എത്താൻ സാധിച്ചില്ല. പിന്നെ നമ്മുടെ സിറാജുക്ക ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ ആകെ എട്ടു പേർ കൂടി കരാമയിലെ കേ എഫ് സി റെസ്റ്റോറൻറിൽ പോയി ഭക്ഷണം കഴിച്ചു. എല്ലാരും കൂടി ഒത്തുചെർന്നപ്പൊൾ ഒരു സൌഹ്രുദ കൂട്ടായ്മ ഉണ്ടായിരുന്നു. ആ ഊഷ്മളതയിൽ മുങ്ങി ഓർമ്മയിൽ കാത്തുവെക്കാനുള്ള ഒരു നല്ല സായാഹ്നം പിറവിയെടുത്തു.


റഹി, സിറാജ്ക്ക, സിറാജ്, ഞാൻ, നയാഫ്, അനീഷ്, നിഫിൻ, ഷാനു.






Saturday, March 12, 2011 1 C O M M E N T S

12-March-2011 HAPPY BIRTHDAY TO SWEET SHREYA GHOSHAL

WISHING
SWEET SHREYA GHOSHAL, INDIA'S NEW NIGHTINGALE
"A VERY VERY HAPPY BIRTHDAY"
12-Mar-2011
Dhanith
Sunday, February 27, 2011 1 C O M M E N T S

27-Feb-2011 : HAPPY BIRTHDAY TO MY FRIEND NAJMAL HUZAIN

പ്രിയപ്പെട്ട നജ്മല്‍,
ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍....
സ്വപ്‌നങ്ങള്‍ പങ്കു വെക്കാന്‍ നിന്‍റെ ജീവിതത്തിലേക്ക് പുതിയൊരാള്‍ കടന്നു വരുന്നു എന്നറിഞ്ഞതിന്‍റെ സന്തോഷവും ഞാന്‍ അറിയിക്കട്ടെ.
വിസ്മൃതിയിലേക്ക് ഒരിക്കലും ആണ്ടു പോകില്ലെന്ന് ഉറപ്പുള്ള എന്‍റെ പ്രിയ സുഹൃത്തിനു ഒരു പാട് നന്മകള്‍ നേരുന്നു.....
27-Feb-2011. HAVE A GLITTERING BIRTHDAY.
...ധനിത്ത്
Wednesday, February 23, 2011 3 C O M M E N T S

DSF - GLOBAL VILLAGE സന്ദര്‍ശന ചിത്രങ്ങള്‍.. (11-Feb-2011)









ഭാരതത്തിന്‍റെ പവലിയന്‍... ഏറ്റവും മനോഹരം.. 




ഈ പീടികയുടെ മോയ് ലാളി..നജു

ശരിക്കും മൊയ് ലാളിമാര്‍....നയാഫ്, സിറാജ്, പിന്നെ ഞാനും..


നജു: "മര്യാദക്ക് എന്‍റെ കൂടെ പോസ് ചെയ്തോ, ഇല്ലേല്‍ ഞാന്‍....ഇളിച്ചു കൊല്ലും..."

നിഫിന്‍ : "ഡാ, ഇമ വെട്ടുന്നതിനു മുന്‍പ് ഒന്ന് ഫോട്ടോ എടുക്കടാ..."
സാധനങ്ങള്‍ അടിച്ചു മാറ്റാനോരുങ്ങുന്ന നയാഫ്...മൂകസാക്ഷിയായി സിറാജ്...
"ങ്ങും...ഏതു പോക്കെറ്റിലെക്കിടണമോ എന്തോ..?"
യന്ത്രഊഞാലായാലും ഞാന്‍ സീരിയസ് മനുഷ്യന്‍ തന്നെ... : സിറാജ്

ഒരു ഫോട്ടോസെഷന്‍

"എന്താടാ, ഞാന്‍ എടുത്ത ഫോട്ടോ നിനക്കിഷ്ട്ടപെട്ടില്ലേ?"

ഭാരത പവലിയനടുത്ത് നിന്ന്. സിറാജ് അപ്പോഴും സീരിയസ് തന്നെ....!!!






ങാ, മറ്റു ചിത്രങ്ങളും എടുക്കണമല്ലോ...ചില ഡി എസ്‌ എഫ് കാഴ്ചകള്‍..


 ഉപസംഹാരം
                                            മാന്ദ്യത്തില്‍ അമര്‍ന്നു പ്രതാപത്തിന് മങ്ങലേറ്റ ദുബായി ആണെങ്കിലും വിസ്മയ കാഴ്ചകള്‍ക്ക് കുറവുണ്ടായിരുന്നില്ല. ഏറ്റവും വലിയ പ്രത്യേകത എന്‍റെ ജീവിതത്തിലെ ആദ്യത്തെ ഡി.എസ്‌.എഫ് ആണിത്. "ജീവിതം ഒരു മഹാത്ബുതമാണ്.. എപ്പോഴും പ്രതീക്ഷിക്കാത്ത ഒന്ന് അത് നമുക്കായി കരുതി വെക്കുന്നു....(ചുള്ളിക്കാട്)". എത്ര സത്യം. ഈ ഒരു വിസ്മയ കാഴ്ച കാണാനുള്ള  അവസരം ഞാന്‍ സ്വപ്നം പോലും കണ്ടിരുന്നില്ല. ദൈവം നമുക്കായി ഇനി എന്തൊക്കെ കരുതി വെച്ചിരിക്കുന്നത് എന്ന് അറിയാതെ കാലം ഇനിയും മുന്നോട്ട്‌ നീങ്ങുകയാണ്. അതിലെ അനിശ്ചിത യാത്രികരായി, നീര്‍ക്കുമിളകള്‍ പോലെ നമ്മളും....




Wednesday, February 9, 2011 6 C O M M E N T S

ശാന്തി....

വേദനകളൊക്കെയും അനുഭവിച്ചു തീര്‍ത്ത്
വേദനകളില്ലാത്ത ലോകത്തേക്ക് അവള്‍
വേദനയോടെ പോയിക്കഴിഞ്ഞു
ഇനിയാരുമാവളെ റയില്‍ പാളത്തില്‍ നിന്ന്
മരണത്തിലേക്ക് തള്ളിയിടുകയില്ല,
വേദനിപ്പിക്കുകയില്ല,മാനം കെടുത്തുകയില്ല
ഇനിയവള്‍ക്ക്‌ ശാന്തി,
നിത്യതയിലെക്കവള്‍ അലിഞ്ഞു ചേര്‍ന്നു..
ക്രൂരതയുടെയീ ലോകത്തെ നോക്കി
ഒന്ന് കാര്‍ക്കിച്ച് തുപ്പുകയെങ്കിലുമാവാം.....


(വരികള്‍ക്ക് കടപ്പാട് ഒരു ഇ-മെയില്‍)
3 C O M M E N T S

പാല ആര്‍ക്കീവ്സ് ( P A L A A R C H I V E S )

2010 ജൂണ്‍ മാസം എഴുതി പൂര്‍ത്തിയാക്കിയ ചില ഓര്‍മ്മക്കുറിപ്പുകള്‍......

                    
                          
                  ദൈവം എഴുതി തയ്യാറാക്കി, നാം അഭിനയിച്ചു കൊണ്ടിരിക്കുന്ന ജീവിതമെന്ന തിരക്കഥയിലെ ഹൃദയസ്പര്ശിയായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി കടന്നു പോയ കുറെ സൂപ്പര്‍ഹിറ്റ്‌ രംഗങ്ങളെ ഇവിടെ ഞാന്‍ ഓര്‍മ്മിച്ചെടുക്കുകയാണ്. ഈ ഓര്‍മ്മക്കുറിപ്പുകള്‍ക്ക് പാല ആര്‍ക്കീവ്സ് എന്ന തലവാചകം കൊടുക്കാന്‍ എന്തുകൊണ്ടോ എനിക്കധികം ആലോചിക്കേണ്ടി വന്നില്ല. അതെ, ഇത് പാലായില്‍ കടന്നു പോയ എന്റെ ജീവിതത്തെയും പ്രവര്‍ത്തനമേഖലയെയും കുറിച്ചുള്ള ഓര്‍മ്മകുറിപ്പുകളാണ്. തുടങ്ങേണ്ടത് എവിടെ നിന്നാണെന്നും എനിക്ക് വ്യക്തമായ മുന്‍ധാരണയുണ്ടായിരുന്നു. ആദിത്യ ബിര്‍ള റീട്ടയില് ലിമിറ്റഡ് എന്ന‍ ബ്രിഹത്തായ സംരംഭത്തിലെ ഒരു കുഞ്ഞു കണ്ണിയാവാന്‍ എനിക്ക് കഴിഞ്ഞത് മുതലാണ്‌ ആരംഭം. നിലവില്‍ ചെയ്തു കൊണ്ടിരുന്ന റിലയന്‍സ് കമ്മ്യൂണിക്കെഷന്‍സ്സിലെ ജോലിയില്‍ സാമ്പത്തിക നേട്ടവും കരിയര്‍ പുരോഗതിയും നാള്‍ക്കു നാള്‍ ശോഷിച്ചു വന്നിരുന്ന വേളയിലാണ് NOUKRI.COM-ല്‍ എന്‍റ സീ വി കണ്ടു ആദിത്യ ബിര്‍ള റീട്ടയില് ലിമിറ്റഡില്‍ നിന്നും എനിക്ക് ഇന്‍റര്‍വ്യൂ കോള്‍ വന്നത്. മറ്റൊരു ജോലി നേടാനുള്ള തത്രപാടിനിടയില്‍ അഭിമുഖീകരിച്ച എണ്ണമറ്റ ഇന്‍റര്‍വ്യൂ അനുഭവസമ്പത്ത് ഇവിടെ എനിക്ക് തുണയായി. അധികം വിയര്‍ക്കാതെ ഞാന്‍ തിരഞ്ഞെടുക്കപെട്ടു. മോഡേണ്‍ റീട്ടയില് ശ്രുംഖലയില്‍ പെടുന്ന ആദിത്യ ബിര്‍ളാ ഗ്രൂപ്പിന്‍റ "മോര്‍" എന്ന ബ്രാന്‍ഡ് നാമത്തില്‍ അറിയപ്പെടുന്ന സൂപ്പെര്‍മാര്‍ക്കെററു വിഭാഗത്തിലെ അസി. സ്റ്റോര്‍ മാനേജര്‍ ആയിട്ട്. പേ-റോള് ജോലി, മോശമല്ലാത്ത ശമ്പളം, ബിര്‍ളാ എന്ന വ്യവസായ ഭീമന്‍റ ഭാഗമാവാന്‍ കഴിയല്‍ എന്നി കാര്യങ്ങള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഫാസ്റ്റ് ലൈഫ് പോലെ തന്നെയായിരുന്നു ഇന്റര്‍വ്യൂവും ജോയിനിംഗ് തീയ്യതിയും തമ്മിലുള്ള അകലം. റിലയന്‍സിലെ ജോലി രാജി വെച്ച് ഏഴു ദിവസത്തിനകം ഞാന്‍ ABRL-ന്‍റെ ഭാഗമായി. അന്ന് 11-11-2009.

           ഏറണാകുളത്ത് വൈററില-ചേര്‍ത്തല റൂട്ടില്‍ (NH BYEPASS) നെട്ടൂര്‍ എന്ന സ്ഥലത്താണ് കമ്പനിയുടെ ഹെഡ് ഓഫീസും ഡിസ്ട്രിഭൂഷന്‍ സെന്‍റെറും (D C). ഏറണാകുളത്ത് ഒരാഴ്ചയോളം ട്രയ്നെര്‍ സിജിന്‍ സാറിന്‍റ മേല്‍നോട്ടത്തില്‍ ട്രെയ്നിംഗ് ഉണ്ടായിരുന്നു. ഇക്കാലത്ത് എന്‍റെ കൂടെ ഉണ്ടായിരുന്നത് ഒരുമിച്ചു ജോയിന്‍ ചെയ്ത വിജുവായിരുന്നു. വിജു, സൂപ്പെര്‍മാര്‍ക്കററൂ മേഖലയില്‍ ഏറെ വര്‍ഷത്തെ പരിചയസമ്പത്തുള്ളയാളാണ്. അതിനാല്‍ ട്രെയ്നിംഗ് വിഷയങ്ങള്‍ അദ്ദേഹത്തിനു ഒട്ടും അന്യമായിരുന്നില്ല. ഞാനാണെങ്ങ്കിലോ ഈ മേഖലയെ കുറിച്ച് ഒരു ചുക്കും അറിവില്ലാത്തയാളും. ട്രെയ്നിംഗ് കാലയളവില്‍ സന്ദര്‍ശിച്ച ആലിന്‍ചുവട്‌, കാക്കനാട്, കലൂര്‍ മുതലായ സ്റ്റോറുകളും, ഓണ്‍ ജോബ്‌ ട്രെയ്നിംന്ഗുകളും ഞാന്‍ നേരിടാന്‍ പോവുന്ന കരിയറിനെ കുറിച്ച് അല്‍പ്പം ഭീതിതമായ ചിത്രമാണ് തന്നത്. ഇതെല്ലാം എന്നെ കൊണ്ട് പറ്റുമോ എന്ന ചിന്ത. പിന്നെ ആശ്വസിച്ചു, വരുന്നത് വരുന്നിടത്ത് വെച്ചു കാണാം, പോകുന്നിടത്തോളം പോട്ടെ എന്ന്. എഴുതിപോയികൊണ്ടിരിക്കുന്നത് ഏറണാകുളത്തെ ട്രെയ്നിംഗ് നെ കുറിച്ചാണ്. അതെ വേളയില്‍ ഞാന്‍ ഏറണാകുളത്ത് എവിടെ താമസിച്ചു എന്നതും അതിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ഇനി അതിലേക്കു കടക്കാം.

             ഇത് ഏറണാകുളം മെഡിക്കല്‍ സെന്‍റെറിന് സമീപം വെണ്ണലയിലുള്ള "IPCA HOUSE" എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ആറു പേര്‍ താമസിക്കുന്ന വാടകവീട്. അജീഷ്, ജിസ്, പ്രവീണ്‍, ബിജു, കബീര്‍, രജീഷ് എന്നിവരാണ് ആ ആറു പേര്‍. ഇവര്‍ക്കിടയിലേക്ക് ഏഴാമനായി വന്നാണ് ഞാന്‍ ഏറണാകുളത്ത് താമസിച്ചത്. ഇവരാരെയും എനിക്ക് മുന്‍പരിചയമില്ലായിരുന്നു. എന്‍റെ കോളേജ് സഹപാഠിയായിരുന്ന അജീഷ് കുമാറിന്‍റെ സുഹൃത്തുക്കളാണിവര്‍. അജീഷ് കുമാര്‍ പറഞ്ഞു ഏര്‍പ്പാടാക്കിയതായിരുന്നു ഈ താമസ സൌകര്യം. ആറു പേരും ഒരു വൈമനസ്യവും കൂടാതെയാണ് എന്നെ സ്വീകരിച്ചത്. പ്രവീണ്‍ ഒഴിച്ച് ബാക്കിയെല്ലാവരും മെഡിക്കല്‍ ഫാര്‍മാ മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. ട്രെയ്നിംഗ് ന്‍റെ ദിനങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ ആത്മമിത്രങ്ങളായി മാറി. (വിചിത്രമെന്നു പറയട്ടെ ഒരു പക്ഷെ ഇവരെ എനിക്ക് പരിചയപെടുത്തി തന്ന അജീഷ് കുമാറിനെക്കാളും വലിയ ആത്മമിത്രങ്ങള്‍ !!!) ജന്മാന്തരങ്ങളായി അടുത്തറിഞ്ഞിരുന്നവരെ പോലെയുള്ള ഒരു ആത്മബന്ധം. അത് ഇന്നും തുടരുന്നു. നാളെയും അതിനു മാറ്റമുണ്ടാവില്ല. (കേള്‍ക്കുമ്പോള്‍ അജീഷ് കുമാറിനു സഹിക്കുന്നുണ്ടാവില്ല. "ഞാന്‍ പുറത്ത് അല്ലേടാ" എന്ന കമെന്‍റ്) ട്രെയ്നിംഗ് പൂര്‍ത്തീകരണത്തിനു ശേഷം സോണല്‍ ബിസിനസ് ഹെഡ് സഞ്ജയ്‌ ജോര്‍ജ് സാറുമായുള്ള മുഖാമുഖം. ശേഷം നിയമന ഉത്തരവ് (സ്റ്റോര്‍ അല്ലോക്കേഷന്‍) സാറിന്‍റെ തിരുനാവില്‍ നിന്ന്. "വിജു യു വില്‍ ബി അപ്പോയിന്‍റെട്‌ ഇന്‍ തൃപ്പൂണിത്തുറ സ്റ്റോര്‍. ആന്‍റ് ധനിത്ത് യു വില്‍ അസ്സിസ്റ്റ്‌ മിസ്റ്റര്‍ ബനഡിക്റ്റ്‌ ഇന്‍ പാലാ സ്റ്റോര്‍." ഏറണാകുളം ചുറ്റളവിലുള്ള സ്റ്റോറുകളും ഒരു സ്വപ്നം പോലെ പ്രതീക്ഷിച്ചിരുന്ന പട്ടാമ്പി സ്റ്റോറും ആഗ്രഹിച്ചിരുന്ന ഞാന്‍ സാറിന്‍റെ മുന്നില്‍ താടിക്ക് കൈ കൊടുത്തിരുന്നില്ലെന്നു മാത്രം. ഭഗവാനെ, പാലയിലോ? അട്ടപ്പാടിയിലെക്കോ, മാനന്തവാടിയിലെക്കോ ഒക്കെ പണിഷ്മേന്‍റെറ്‌ ട്രാന്‍സ്ഫെര്‍ കിട്ടുന്ന ഉദ്യോഗസ്ഥന്‍റെ മനോവികാരമായിരുന്നു അപ്പോള്‍ എനിക്ക്. തിരുവായ്ക്കു എതിര്‍വാ ഇല്ലല്ലോ. പാലായെങ്കില്‍ പാല. എന്നോടിത് വെണമായിരുന്നോ എന്ന ചിന്ത മനസ്സിലൊളിപ്പിച്ചു വെച്ച് മുഖത്തൊരു പുഞ്ചിരി ഫിറ്റ്‌ ചെയ്ത്‌ സഞ്ജയ് സാറിനു ഹസ്തദാനവും നടത്തു ഞാന്‍ കാബിന്‍ വിട്ടിറങ്ങി. അതിനേക്കാള്‍ വിഷമമായതു ആ ആറുപെരോടോത്തുള്ള ദിനങ്ങള്‍ അവസാനിച്ചു എന്ന സത്യമാണ്. 

            പാലാ. സിനിമയില്‍ നല്ല പരിചയമുണ്ട്! പിന്നെ KSRTC ബസ്സിന്‍റെ ബോര്‍ഡ് വായിച്ചിട്ട്. പിന്നെ, കെ എം മാണിയുടെ തട്ടകം എന്ന വാര്‍ത്താ അറിവ്. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള സ്ഥലം. ഇത്ര മാത്രമാണ് എന്‍റെ "പാലാ നോളെജ്" !! അപ്പോഴാണ്‌ കസിന്‍ സിസ്റ്റര്‍ രമ്യയും സിമിയും കൂടി ഫോണില്‍ സഹായത്തിനെത്തിയത്. സിമിയുടെ ഭാവിവരന്‍ രാകേഷ് കോട്ടയത്താണ് ജോലി ചെയ്യുന്നത്. കോട്ടയത്തിനടുത്ത് അവന്‍ ഒരു വാടകവീട് എടുത്തു താമസിക്കുകയാണ്. കോട്ടയം ടു പാലാ 28KM ആണ്. അവിടെ താമസിച്ചു പോയി വരാം എന്ന്. കേട്ടപ്പോള്‍ വലിയ ആശ്വാസം തോന്നി. പരിചയമുള്ള ആള്‍ അവിടെ ഉണ്ടല്ലോ എന്ന ചിന്ത. 20.11.2009 നു പാലാ സ്റ്റോറില്‍ ജോയിന്‍ ചെയ്യണം. അതിരാവിലെ ഏറണാകുളത്തെ റൂമില്‍ നിന്ന് രജീഷ് എന്നെ ബൈക്കില്‍ വൈറ്റില സ്റ്റോപ്പില്‍ എത്തിച്ചു തന്നു. അവിടെ നിന്ന് ബസ്‌ പിടിച്ചു പാലാ സ്റ്റാന്‍റിലിറങ്ങുമ്പോള്‍ സമയം രാവിലെ 7:30.

            ഒരു പരിചയവുമില്ലാത്ത സ്ഥലമാണല്ലോ. ഞാന്‍ വന്നിറങ്ങിയ ബസ്സിലെ തന്നെ യാത്രക്കാരിയോടു "എവിടെയാണ് ഈ മോര്‍ സൂപ്പെര്‍മാര്‍ക്കറ്റ്?" എന്ന് ചോദിച്ചു. "അത് കഴിഞ്ഞു പോന്നല്ലോ. ബസ്സ്‌ വന്ന വഴിക്കായിരുന്നു. ഇനി ഒരു ഓട്ടോ പിടിച്ചോ" എന്ന മറുപടി. പിന്നെ സ്റ്റാന്‍റിന്‍റെ മുന്നില്‍ നിന്നും ഓട്ടോ പിടിച്ചു ഞാന്‍ അവിടെയിറങ്ങി. "മോര്‍ സൂപ്പെര്‍മാര്‍ക്കറ്റ്-പാലാ". ലഗേജു ബാഗുമെടുത്ത് ഞാന്‍ സ്റ്റോറിനു മുന്നില്‍ കണ്ട സെക്യുരിറ്റിയോട് പറഞ്ഞു. "ഞാന്‍ പുതുതായി ജോയിന്‍ ചെയ്യാന്‍ വന്നയാളാണ്." അത് സ്റ്റോര്‍ നില്‍ക്കുന്ന കെട്ടിടത്തിന്‍റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന "പൂവത്തുങ്കല്‍ സില്‍ക്സിന്‍റെ" സെക്യുരിറ്റിയായ ശശിപിള്ളയായിരുന്നു. (ഞങ്ങളുടെ സ്റ്റോറിന്‍റെ സെക്യുരിറ്റിയായ രാജന്‍ ചേട്ടന്‍ അന്നേരം എന്തോ എടുക്കാനായി മാറിയതായിരുന്നു) "വരൂ സാര്‍" എന്ന് പറഞ്ഞു ശശി പിള്ള എന്നെ അകത്തേക്ക് കൂട്ടികൊണ്ട് പോയി. യുനിഫോമിട്ട പെണ്കുട്ടികള്‍ പച്ചക്കറികള്‍ അടുക്കി വെക്കുന്നതും കടന്നു ഞാന്‍ ബാക്ക് ഓഫീസിലേക്ക് ആനയിക്കപ്പെട്ടു. അവിടെയതാ ഇരിക്കുന്നു വെറ്ററന്‍ സ്റ്റോര്‍ മാനേജര്‍ ബനഡിക്‌റ്റ്. അദ്ദേഹം എന്നെ ചിരിച്ചു കൊണ്ട് സ്വീകരിച്ചു. "മോര്‍ സൂപ്പര്‍മാര്‍ക്കറ്റിലെ" എന്‍റെ ആദ്യ അവുദ്യോഗിക ദിനം. ബനഡിക്‌റ്റ്നെ എനിക്ക് എന്‍റെ മൂത്ത ചേട്ടനെ പോലെ തോന്നിപ്പിച്ചു. മൂന്നു വര്‍ഷത്തോളം പ്രവര്‍ത്തനപരിചയമുണ്ട് "മോറില്‍" അദ്ദേഹത്തിന്. അതിനാല്‍ ഓരോ ചലനത്തിലും ആ അനുഭവസമ്പത്ത് പ്രകടമായിരുന്നു.




           സൂപ്പര്‍മാര്‍ക്കറ്റ് മേഖലയില്‍ യാതൊരു ഐഡിയയോ  
എക്സ്പീരിയന്‍സോ ഇല്ലാത്ത എന്‍റെ അങ്കലാപ്പുകള്‍ക്ക് അറുതി വരുത്താന്‍ ബനഡിക്റ്റിന്‍റെ അനുഭവസമ്പത്ത് പകര്‍ന്നു നല്‍കലിലൂടെ കഴിഞ്ഞു. ഏറ്റവും വലിയ ഒരു കരിയര്‍ പാഠപുസ്തകമായിരുന്നു അദ്ദേഹം. മാത്രവുമല്ല, വലിയ ജീവിതാനുഭവങ്ങളും അദ്ദേഹത്തില്‍ നിന്ന് പഠിക്കാനുണ്ടായിരുന്നു. പുറമേക്ക് പരുക്കനെന്ന് തോന്നിക്കുമെങ്കിലും യഥാര്‍ത്ഥ സ്വഭാവം പരുക്കനല്ല. പിന്നെ ജോലി സംബന്ധമായി എടുക്കേണ്ട പരുക്കന്‍ നിലപാടുകള്‍ ബനഡിക്റ്റ് എന്ന സ്റ്റോര്‍ മാനെജരുടെത് മാത്രമായിരുന്നു; ബനഡിക്റ്റ് എന്ന വെറും മനുഷ്യന്‍റെതല്ലായിരുന്നു. അദ്ദേഹത്തോടൊത്തു ജോലി ചെയ്യാന്‍ സാധിച്ചത് വലിയ ഭാഗ്യമായി ഞാന്‍ കാണുന്നു. പാലായിലെ ആദ്യ ദിനം അവസാനിച്ച് ഞാന്‍ കോട്ടയം-ചവിട്ടുവരിയില്‍ താമസിക്കുന്ന രാകേഷിന്‍റെ വാടകവീട്ടിലെക്കാണ് പോയത്. പാറമ്പുഴ ഫോറസ്റ്റ് തടി ഡിപ്പോക്കടുത്ത് മീനച്ചിലാറിന്‍റെ പശ്ചാത്തലത്തില്‍ സ്ഥിതി ചെയ്യുന്ന ആ വീടും പരിസരവും എനിക്ക് ഇഷ്ടമായി. ജാതി മരങ്ങള്‍ക്കിടയില്‍ അവയുടെ തണലിനുള്ളിലാണ് വീട്. എന്തായാലും അന്ന് ഒരു കാര്യം ബോധ്യമായി. 28KM സഞ്ചരിച്ചു ജോലിക്ക് പോവുക, പ്രത്യേകിച്ച് രാത്രി 10 മണിക്ക് മടങ്ങേണ്ട അവസരങ്ങളില്‍ എന്നത് പ്രായോഗികമായ ഒരു കാര്യമല്ല എന്ന്. അവിടെയും ബനഡിക്റ്റ് തുണയായെത്തി. അദ്ദേഹം താമസിക്കുന്നിടത്ത്‌ തന്നെ എനിക്കും താമസിക്കാമെന്നു പറഞ്ഞു. വാടക തുല്യമായി പങ്കിട്ടാല്‍ മതി. ഈ താമസ സ്ഥലം സൂപ്പര്‍മാര്‍ക്കറ്റിരിക്കുന്നിടത്ത് നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ്. നടക്കാവുന്ന ദൂരമേയുള്ളൂ. ഇനി താമസ സ്ഥലത്തെ പറ്റി....


          എന്‍റെ ആദ്യ ശബരിമല യാത്രയെ കുറിച്ചുള്ള വിവരണത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. "...അങ്ങനെ കടപ്പാട്ടൂര്‍ ക്ഷേത്രത്തിലെത്തി. ഒരു നീളന്‍ പാലം കടന്നു വേണം ക്ഷേത്രത്തിലെത്താന്‍. ക്ഷേത്രം ആധുനികവല്‍ക്കരണ ജോലികള്‍ പുരോഗമിക്കുന്നുണ്ടായിരുന്നു...." എന്നിങ്ങനെ. അങ്ങനെ 2008 നവംബറില്‍ കടന്നു പോയ ആ വഴിയില്‍ 2009 നവംബറില്‍ വീണ്ടുമെത്തി. ഇത്തവണയും ശബരിമലക്ക് പോകാന്‍ വ്രതമെടുത്തിരിക്കുന്ന സമയമായിരുന്നു എന്നതും യാദൃസ്ചികതയാവാം. ഇപ്രാവശ്യം വെറുതെ കടന്നു പോകനായിരുന്നില്ല, കുറെ കാലം അവിടെ താമസിക്കാന്‍ തന്നെയായിരുന്നു. അതെ, കടപ്പാട്ടൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിന്‍റെ തൊട്ടടുത്ത്‌ ദേവസ്വത്തിന്‍റെ തന്നെ ലോഡ്ജില്‍ രണ്ടാം നിലയിലെ 301 - ആം നമ്പര്‍ മുറിയായിരുന്നു ബനഡിക്റ്റിന്‍റെ താമസ സ്ഥലം. ആ മുറിയില്‍ ഞാനിതാ പുതിയ അന്തേവാസിയായി. നേരെ താഴെ നോക്കിയാല്‍ ക്ഷേത്ര മതില്കെട്ടിനകത്തെ കാഴ്ചകള്‍ കാണാം. തൊട്ടു താഴെ അയ്യപ്പ ഭഗവാന്‍റെയും, നാഗ ദൈവങ്ങളുടെയും പ്രതിഷ്ഠകള്‍. ഭക്ത ജനങ്ങള്‍ കൈ കൂപ്പി പ്രാര്‍ത്ഥിക്കുന്നത് ഞങ്ങളുടെ റൂമിന്‍റെ ജനലക്കഭിമുഖമായിട്ട്. അങ്ങനെ ഭക്തി സാന്ദ്രമായ അന്തരീക്ഷം. കാറ്റിനു നാഗ ഗന്ധി പൂക്കളുടെ മണമാണ്. കാരണം ക്ഷേത്രം വാതില്ക്കലിനു തൊട്ടടുത്ത്‌ ഒരു പാട് കൂറ്റന്‍ നാഗ ഗന്ധി വൃക്ഷമുണ്ട്‌. അതില്‍ എന്നും ധാരാളം നാഗ ഗന്ധി പുഷ്പങ്ങള്‍ വിരിയും. ചുവന്ന ഇതളുകളായി, നല്ല ഭംഗിയുണ്ട്. മൊബൈല്‍ കാമറയും, ഡിജിറ്റല്‍ കാമറയും കയ്യിലുണ്ടായിട്ടും എന്തു കൊണ്ടോ അവ എനിക്ക് പകര്‍ത്താന്‍ തോന്നിയിട്ടില്ല, ഇന്ന് വരെ. ചില ജീവിതാനുഭവങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ആസക്തിക്ക് കുറവ് വരുത്തിയിട്ടുണ്ട്. മണ്ഡലകാലമായതിനാല്‍ നിറയെ അയ്യപ്പന്മാരും അവരുടെ വാഹനങ്ങളും ധാരാളമെത്തി ചേരുന്നുണ്ട് ഇവിടുത്തെ കച്ചവടക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ കച്ചവടം കിട്ടുന്ന സീസനുമാണിത്. മീനച്ചിലാര്‍ തൊട്ടടുത്ത്‌ കൂടി തന്നെയാണ് ഒഴുകുന്നത്‌. അലക്ക് കടവുമുണ്ട്. ധാരാളം പേര്‍ അവിടെ കുളിക്കാനിറങ്ങും. ഞാന്‍ താമസിക്കുന്ന മുറിയെയും പരിസരങ്ങളെയും കുറിച്ച് എഴുതിയിട്ടും എഴുതിയിട്ടും മതി വരുന്നില്ല. വലിയ വലിപ്പമില്ലെങ്കിലും രണ്ടു പേര്‍ക്ക് ശ്വാസം മുട്ടാതെ കിടക്കാം. രണ്ടു മേശ, രണ്ടു കട്ടില്‍, രണ്ടു കസേര. ഇവയാണ് സ്ഥാവരജംഗമ വസ്തുക്കള്‍. പിന്നെ അറ്റാച്ച്ട് ബാത്ത് റൂം. വല്ലപ്പോഴും വരുന്ന ഒരു പ്രശ്നമെന്താണെന്നു വെച്ചാല്‍ പൈപ്പില്‍ വെള്ളം നിന്ന് പോവുക എന്നതാണ്. അന്നേരം വിശാലമായ മീനച്ചിലാര്‍ തന്നെയാണ് തുണ. രണ്ടു നില കയറിയിറങ്ങണമെന്ന ബുദ്ധിമുട്ടേ ഉള്ളു. അലക്കുക എന്ന മഹാ സംഭവം സ്വന്തമായി ജീവിതത്തില്‍ ആദ്യം തുടങ്ങിയത് മീനച്ചിലാറിന്‍റെ തീരത്ത് വെച്ചാണ്!! 301 - ആം നമ്പര്‍ മുറിയില്‍ ഒരിക്കലെങ്കിലും താമസിച്ചവര്‍ക്ക്  വീണ്ടുമൊരിക്കല്‍ കൂടി വരാന്‍ ഇഷ്ടം തോന്നും. ഞാന്‍ എന്‍റെ രണ്ടു എളിയ സൃഷ്ടികള്‍ രചിച്ചത് 301 - ആം നമ്പറിലെ നാഗ ഗന്ധി പൂക്കളുടെ മണമുള്ള പാതിരകളിലാണ്. എന്തെങ്കിലും എഴുതാന്‍ ഒരു സ്ഥലത്തിന് പ്രത്യേക പ്രേരണ നല്‍കാന്‍ കഴിയുന്നുവെങ്കില്‍ ആ ഇടം തീര്‍ച്ചയായും പ്രത്യേകതകള്‍ നിറഞ്ഞതാണ്‌ എന്ന് കണക്കാക്കാതെ വയ്യ. ഞാനാ മുറിയെ സ്നേഹിക്കും... എന്നുമെന്നും...

            മോഡെണ്‍ റീറ്റൈല്‍ എന്ന തൊഴില്‍ മേഖലയുടെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കാം. നിങ്ങള്‍ നിങ്ങളുടെ ഒഴിവുദിനങ്ങള്‍, ആഘോഷവേളകള്‍, വിശേഷദിനങ്ങള്‍ എന്നിവ ത്യജിക്കാന്‍ തയ്യാറുണ്ടോ? അവര്‍ക്ക് മാത്രമേ ഈ മേഖലയില്‍ നില നില്‍പ്പുള്ളൂ. ആഴ്ചയില്‍ ഏഴു ദിവസവും പ്രവര്‍ത്തിക്കും. ഓണമെന്നോ, വിഷുവെന്നോ, ക്രിസ്മസ്സെന്നോ പ്രേത്യേകതയില്ല. എല്ലാ ദിനവും പ്രവൃത്തിദിനം തന്നെ. ശനിയോ, ഞായറോ അല്ലാത്ത അല്ലാത്ത ഒരു ദിനം ആഴ്ചയില്‍ നമ്മുടെ "ഓഫ് ഡെ" ആയെടുക്കാം. ജോലി സമയമെന്നത് രണ്ടു ഷിഫ്ടുകളിലായി ക്രമീകരിച്ചിരിക്കുന്നു. ഒന്നാമത്തെ ഷിഫ്റ്റ് : ഷോപ്പ് തുറക്കുന്ന സമയമായ കാലത്ത് 7:30 മുതല്‍ വൈകീട്ട് 4:30 വരെ. രണ്ടാമത്തെ ഷിഫ്റ്റ് : ഉച്ചക്ക് 12:30 മുതല്‍ രാത്രി ഷോപ്പ് അടക്കുന്ന സമയം വരെ. (ആഴ്ച ദിവസങ്ങളില്‍ രാത്രി 9:30 വരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 10:30 വരെയുമാണ്). ക്ലോസിംഗ് പൂര്‍ത്തിയാക്കി ഇറങ്ങാന്‍ പിന്നെയും ഒരു അരമണിക്കൂര്‍ കൂടി വേണ്ടി വരും. ഫസ്റ്റ്‌-ഇന്‍-ചാര്‍ജ് സ്റ്റോര്‍ മാനേജരായ ബെനെഡിക്റ്റും, സെക്കന്‍റ്‍-ഇന്‍-ചാര്‍ജ് അസി. സ്റ്റോര്‍ മാനേജരായ ഞാനുമാണ്. ഒരാള്‍ക്ക്‌ ഫസ്റ്റ് ഷിഫ്ടില്‍ കയറുന്ന കാലാവധി 15 ദിവസവും ബാക്കി 15 ദിവസം സെക്കന്‍റ് ഷിഫ്ടില്‍ കയറേണ്ട കാലാവധിയുമായിരിക്കും. അങ്ങനെ സ്റ്റോര്‍ മാനേജരുടെയും അസി. സ്റ്റോര്‍ മാനേജരുടെയും ഡ്യൂട്ടി ഷിഫ്ടുകള്‍ ഓരോ 15 ദിവസത്തിലും ഇന്‍റെര്‍ ചേഞ്ചു ചെയ്യപ്പെടും. WEEKLY OFF-DAY ഒരാള്‍ക്ക്‌ വരുന്ന ദിവസം മറ്റെയാള്‍ ഫുള്‍ ഷിഫ്റ്റ്‌ ഡ്യൂട്ടി ചെയ്യേണ്ടി വരും. (അതായത് ഷോപ്പ് തുറക്കുന്ന സമയം മുതല്‍ രാത്രി അടക്കുന്ന വരെ). അത് പോലെ തിരിച്ചും. ശനി, ഞായര്‍ ദിവസങ്ങളില്‍ ആര്‍ക്കും ഓഫ് ഡേ കിട്ടില്ല. ആ ദിവസങ്ങളില്‍ സ്റ്റാഫിന്‍റെ ഫുള്‍ സട്രെന്ക്ത് ഷോപ്പില്‍ നിര്‍ബന്ധമാണ്‌. അത്തരം ദിവസങ്ങളില്‍ ലീവ് എടുക്കണമെങ്കില്‍ മേലധികാരികളുടെ "കണ്ണും മോറും" കാണേണ്ടി വരും!!

          പതിമൂന്നോളം സ്റ്റാഫുകള്‍ ഞാന്‍ ജോയിന്‍ ചെയ്ത സമയത്തുണ്ടായിരുന്നു. പൊതുവേ കസ്ററമറെ അറ്റന്‍ഡ് ചെയ്യുന്ന ജോലി ചെയ്യുന്നവരെ CSA (CUSTOMER SUPPORT ASSOCIATE) എന്നാണ് പറയുക. അതില്‍ രണ്ടു പേര്‍ കാഷ്യറിംഗ് ജോലി ചെയ്യും. CSA കളില്‍ പാര്‍ട്ട് ടൈമര്‍മാരുമുണ്ട്. അതായത് വൈകീട്ട് 4:30 മുതല്‍ രാത്രി ഷോപ്പ് അടക്കുന്നത് വരെ. അവര്‍ക്ക് മണിക്കൂറിനാണ് ശമ്പളം കണക്കാക്കുക. ഫസ്റ്റ് ഷിഫ്റ്റില്‍ കയറുന്ന CSA കള്‍ പെണ്‍കുട്ടികളായിരിക്കും. അശ്വതി കുഞ്ഞുമോന്‍, അനു മോള്‍, ജോസ്മി ജോസ്, ബീനാ മനോജ്‌, ശ്രീവിദ്യ രാജേഷ്, നീതു ടോം എന്നിവരാണുണ്ടായിരുന്നത്. ഇതില്‍ ബീനാ മനോജ്‌ ഡിസംബര്‍ മാസത്തോടു കൂടി റിസൈന്‍ ചെയ്തു. CSA കളെ കൂടാതെ ഹൌസ്‌ കീപ്പറായ വിലാസിനിയും ഫസ്റ്റ് ഷിഫ്ടാണ്. സെക്കന്‍റ് ഷിഫ്റ്റില്‍ കയറിയിരുന്നവര്‍ ബിജു മാത്യു, ശ്യാം കൃഷ്ണന്‍, ജിറ്റോ. എം. ജോയി എന്നിവരാണ്. ഇതില്‍ ജിറ്റോയെ എഫിഷന്‍സി കുറവായതിനാല്‍ പിന്നീട് പിരിച്ചു വിട്ടു. പാര്‍ട്ട്‌ ടൈമറായി ഉണ്ടായിരുന്നത് ബിബിന്‍ വര്‍ക്കിച്ചനായിരുന്നു. സഹ പ്രവര്‍ത്തകരായ ഈ CSA കള്‍ എല്ലാവരും നന്നായി ജോലി ചെയ്യാന്‍ കഴിവുള്ളവരും സ്മാര്ടുമായിരുന്നു. ഇത്തരം ഒരു ടീം തന്നെയാണ് ഒരു സ്ടോറിന്‍റെ വിജയം. ഇങ്ങനെ കര്‍മനിരതരായ അതഭുദാവഹമായ ഒരു ടീമിനോടൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതും വലിയ ഒരു കാര്യമായി ഞാന്‍ കരുതുന്നു. ബെനെഡിക്റ്റ് എന്ന കപ്പിത്താന്‍റെ പ്രാഗത്ഭ്യം ഇവരില്‍ നിന്നും കൂടുതല്‍ കൂടുതല്‍ നല്ല റിസള്‍ട്ടുകളുണ്ടാക്കി. പിന്നെയുണ്ടായിരുന്ന സ്ടാഫ് സെക്യുരിറ്റിമാരാണ്. ഫസ്റ്റ് ഷിഫ്റ്റില്‍ ലേഡി സെക്യുരിറ്റി ഷര്‍മ്മിളയും, സെക്കന്‍റ് ഷിഫ്റ്റില്‍ രാജന്‍ ചേട്ടനുമായിരുന്നു. ഫെബ്രുവരി മുതല്‍ ഒരു സെക്യുരിറ്റി മാത്രമാക്കി നിയമം വന്നപ്പോള്‍ രാജന്‍ ചേട്ടനെ മാത്രം നില നിര്‍ത്തി. "പിനാ‌ക്കിള്‍" എന്നാണ് സെക്യുരിറ്റി ഏജന്‍സിയുടെ പേര്. എല്ലാവരെയും കൂടി ചേര്‍ത്തു വായിച്ചാല്‍ "ടീം പാലാ മോര്‍" ആയി.

              സ്ടോറിനകത്തെ കാര്യങ്ങളിലേക്ക് കടക്കാം. ഒരു പാട് കാറ്റഗറികള്‍. F&V (FRUITS & VEGETABLES), STAPLES, BEVERAGES, PERSONAL CARE, HOME CARE, GENERAL MERCHANDISING, APPARELS, CDIT ഇങ്ങനെ പോകുന്നു. ഇവക്കു പിന്നെയും സബ് കാററഗറികള്‍. അതിനു കീഴില്‍ അസംഖ്യം ഉത്പന്നങ്ങള്‍. ഓരോ CSA ക്കും ഓരോ വിഭാഗം അനുവദിച്ചിട്ടുണ്ട്. നീതു STAPLES ലും, അനു F&V യിലും, ബിജു മാത്യു പ്രൈവറ്റ് ലേബലിലും (മോറിന്‍റെ സ്വന്തം ബ്രാന്‍റ് ഉത്പന്നങ്ങള്‍), ശ്രീവിദ്യ DETERGENT SECTION ലും, ശ്യാം കൃഷ്ണന്‍ BILLING/RICE STACKING ലും, അശ്വതി BISCUIT / DAMAGE - EXPIRY CONTROL ലും അഗ്രഗണ്യരാണ്. "മോറി"ന്‍റെ ബൈബിള്‍ എന്ന് പറയുന്നത് SOP (STANDARD OPERATIONS PROCEDURE) ആണ്. ഇതില്‍ പറയുന്ന പ്രകാരമേ ഓരോ കാര്യവും ചെയ്യാന്‍ പാടൂ. രെജിസ്റ്ററുകള്‍, ഫയലുകള്‍, ഏതു റാക്കില്‍ ഏതു തരം ഉത്പന്നങ്ങള്‍ വേണം, ഒരു ഉത്പന്നത്തിന്‍റെ പ്രദര്‍ശനത്തിന് തുടര്‍ച്ചയായി ഏതു തരം ഉല്‍പ്പന്നങ്ങള്‍ വെക്കണം എന്നിങ്ങനെ പോകുന്നു ചില SOP ഉദാഹരണങ്ങള്‍. ഇതിന്‍റെ ഓഡിറ്റിങ്ങിനു ഏതെങ്കിലും ഒരു അപ്രതീക്ഷിത ദിനത്തില്‍ കൊച്ചി ഓഫീസില്‍ നിന്ന് ഒരാളെത്തും. മിക്കവാറും അത് മി. വിനോദ് കുമാറായിരിക്കും. SOP AUDITING CHECK LIST ലെ ഓരോ കാര്യവും സൂക്ഷ്മമായി പരിശോധിച്ചു അദ്ദേഹം മാര്‍ക്കിടും. സ്ടോര്‍ ഷട്ടെറിന്‍റെ താക്കോല്‍കൂട്ടം നമ്മുടെ പാന്‍ററ്‌ന്‍റെ പോക്കെറ്റില്‍ വെച്ചിട്ടുണ്ടോ എന്നത് വരെ ഒരു SOP CHECKLIST ആണ്. ഇതിന്‍റെ മാര്‍ക്ക് നമ്മുടെ TOEFL പോലെ 7.5, 8 എന്നിങ്ങനെയാണ് നിര്‍ണയിക്കുന്നത്. ബെനെഡിക്റ്റിന്‍റെ നേതൃപാടവത്തില്‍ മിക്കവാറും ഉയര്‍ന്ന മാര്‍ക്കുകള്‍ തന്നെയായിരുന്നു പാലാ സ്ടോറിനു കിട്ടി കൊണ്ടിരുന്നത്. അങ്ങനെ വെറും ഒരു സൂപ്പര്‍മാര്‍ക്കറ്റ് എന്ന ഇമേജിന് എത്രയോ അപ്പുറത്താണ് ആദിത്യ ബിര്‍ലയുടെ "മോര്‍ സൂപ്പര്‍മാര്‍ക്കറ്റ്".

        ഇനി സ്റ്റോര്‍ മാനേജരുടെയും, അസി. സ്റ്റോര്‍ മാനേജരുടെയും കൂടുതല്‍ പ്രവര്‍ത്തന വിശദാംശങ്ങള്‍. പേര് സൂചിപ്പിക്കുന്നത് പോലെ, ഈ ജോബ്‌ ടൈറ്റില്‍ ഒരിക്കലും ഒരു വൈറ്റ് കോളര്‍ ജോബല്ല. ഈ നിമിഷത്തില്‍ നമ്മള്‍ ചിലപ്പോള്‍ ഒരു CSA യുടെ റോള്‍ ഡിമാന്‍റ് ചെയ്യുന്നത് ചെയ്യേണ്ടി വന്നേക്കാം. കസ്ടമര്‍ വിളിച്ചു ഓര്‍ഡര്‍ ചെയ്ത ഹോം ഡെലിവറി ആളുകള്‍ കുറവാണെങ്കില്‍ നമ്മള്‍ അത് കൊണ്ട് കൊടുക്കേണ്ടി വരാം. അങ്ങനയൊക്കെ. അതൊക്കെ, ഹോ ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നല്ലോ എന്ന ചിന്ത കൊണ്ട് വരാതെ തികഞ്ഞ ഒരു പ്രൊഫഷനല്‍ മനോഭാവത്തോടെ മാത്രമെടുക്കുക. എല്ലാം ഈ ജോലിയുടെ ഭാഗം മാത്രം. ജീവിതാനുഭവങ്ങളിലെക്കുള്ള കരുത്തുറ്റ ശേഖരങ്ങളും.

         ഹോം ഡലിവറിയെ കുറിച്ച് പറഞ്ഞാല്‍, ഞങ്ങളുടെ ഹോം ഡലിവറി വെഹിക്കിളിനെയും കുറിച്ച് പറയണം. TVS EXCEL SUPER MOPED. ഇതാണ് ഞങ്ങളുടെ യമഹ!! ഈ വണ്ടിയില്‍ തക്കാളി പെട്ടിക്കു ഗോദറെജു പൂട്ട്‌ പോലെ ഒരു ഹെല്‍മെറ്റും ധരിച്ചിട്ടാണ് പാലായിലെയും, പരിസരപ്രദേശങ്ങളിലെയും റോഡിലൂടെയും, ഊട് വഴികളിലൂടെയും സഞ്ചരിച്ചത്, പാലായുടെ സ്പന്ദനങ്ങളറിഞ്ഞത്‌, ഷോറൂമിന്‍റെ ചുവരുകള്‍ക്കകത്തുള്ള വീര്‍പ്പുമുട്ടലുകള്‍ക്കു ആശ്വാസമായത്. ഒരു രഹസ്യം കൂടി... ഹോം ഡെലിവറി ആവശ്യങ്ങള്‍ക്ക് മാത്രമല്ല, സ്വന്തം ആവശ്യങ്ങള്‍ക്കും ഈ ശകടം ഉപയോഗിച്ചിട്ടുണ്ട്. നമ്മുടെ ജോലിക്ക് ഭംഗം വരുത്തുന്ന രീതിയിലല്ല ഇതൊക്കെ ഉപയോഗിച്ചിരുന്നത് എന്ന് മാത്രം. ഏറ്റുമാനൂരിലെ എഴരപൊന്നാന ദര്‍ശനം എന്ന അപൂര്‍വ സൌഭാഗ്യം പ്രതീക്ഷിക്കാതെ എനിക്ക് കിട്ടിയത് രാത്രി സ്ടോര്‍ അടച്ചതിനു ശേഷം ഈ മോപ്പെടില്‍ ഞാനും ബെനെഡിക്റ്റും കൂടി പോയിട്ടാണ്. അന്ന് അവിടെ നടന്ന സിനിമാ നടി ശോഭനയുടെ നൃത്ത വിസ്മയങ്ങളും കാണാനായി. ഇത്തരം ഓര്‍മ്മകളാണ് മോപ്പെഡിനെ കുറിച്ച് തെളിഞ്ഞു വരുന്നത്.

           ഇനി പറയാനുള്ളത് ഈ കരിയര്‍ തുടങ്ങിയതിനു ശേഷം അനുഭവിച്ച കുറെ വേദന തിന്ന നാളുകളെ കുറിച്ചാണ്. നവംബര്‍ 20 നു ഞാന്‍ പാലായില്‍ ജോയിന്‍ ചെയ്തതിനു ശേഷം, ഡിസംബര്‍ 4 നു നാട്ടിലെ സംഘാംഗങ്ങളോടൊപ്പം ശബരിമല ദ൪ശനത്തിനു പോയി. ഡിസംബര്‍ 6 നു രാത്രി തിരിച്ചെത്തി. യാത്ര സുഖമായിരുന്നു. ആദ്യ ശബരിമല ദ൪ശനത്തെക്കാള്‍ കൂടുതല്‍ നേരം ശ്രീ കോവിലിനു മുന്നില്‍ നില്‍ക്കാനായതിന്‍റെ ചാരിതാ൪ത്ത്യവുമുണ്ടായിരുന്നു. 8 ആം തീയതി ഞാന്‍ പാലാ സ്ടോറില്‍ തിരിച്ചെത്തി. 2008 ഡിസംബര്‍ മുതല്‍ "എക്സിമ" എന്ന ചര്‍മരോഗം എനിക്ക് പിടിപെട്ടിട്ടുണ്ടായിരുന്നു. തൃശ്ശൂരിലെ ഡോക്ടര്‍ ക്രൈറ്റന്‍റെ ചികിത്സാ ഫലമായി അത് ഏറെ കുറെ മാറിയതുമായിരുന്നു. അത് പക്ഷെ വീണ്ടും വന്നു. ഈരാറ്റുപേട്ടയില്‍ ഒരു ഹോം ഡെലിവറി കൊടുത്തു മടങ്ങി വന്നത് മുതലാണ്‌ വേദന കൂടിയത്. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പനി കലശലായി വന്നു. അന്യ നാട്ടില്‍ വെച്ച് രോഗം വന്നാല്‍ ഒരു തുള്ളി വെള്ളം തരാന്‍ പോലും ആരുമില്ലാതതിന്‍റെ വിഷമം ശെരിക്കും ബോധ്യമായി. തീരെ നടക്കാന്‍ വയ്യാതെ റൂമില്‍ വന്നിരുന്ന ഞാന്‍ രണ്ടു കാലിലെയും വേദന തിന്നു കൊണ്ടാണ് റൂമില്‍ നിന്നും രണ്ടാം നിലയുടെ പടികളിറങ്ങി ഭക്ഷണം കഴിക്കാനെത്തിയത്. ഹോട്ടെലില്‍ നിന്നും വാങ്ങിയ ഭക്ഷണം ലവലേശം കഴിക്കാനാവുന്നില്ല. കടുത്ത പനി. സംഗതി പന്തിയല്ല എന്ന് മനസ്സിലായപ്പോള്‍ CSA ബിജുവിനോട് പിറ്റേന്ന് രാവിലെ തന്നെ ബൈക്കുമെടുത്ത്‌ റൂമിലേക്ക്‌ വരാന്‍ പറഞ്ഞു, എന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍. രാവിലെ അവനെന്നെ കൈ പിടിച്ചു താങ്ങിയാണ് പടികളിറക്കിയത്. രണ്ടു കാലിനും അത്രത്തോളം ഭയങ്കര വേദനയായിരുന്നു. എങ്ങനെയൊക്കെയോ ബൈക്ക് കയറി "മരിയന്‍ ഹോസ്പിറ്റ" ലിലേക്ക് കൊണ്ട് പോയി. സര്‍ജറി ചെയ്യണമെന്നാണ് അവിടത്തെ ഡോക്ടര്‍ പറഞ്ഞത്. അങ്ങനെയാണെങ്കില്‍ കൂടെ നില്‍കാന്‍ ആരുമുണ്ടാവില്ലല്ലോ. അത് കൊണ്ട് ഞാന്‍ നാട്ടിലേക്ക് മടങ്ങി ചികിത്സ തേടാമെന്നു പറഞ്ഞു. ഇരു കാലുകളും ഡ്രസ്സ്‌ ചെയ്തു ബിജു എന്നെ ബസ്സ്‌ സ്റ്റോപ്പിലെക്കെത്തിച്ചു. രണ്ടു ബസ്സുകള്‍ മാറി കയറി വേദന തിന്നു കൊണ്ട് അഞ്ചു മണിക്കൂറോളം യാത്ര ചെയ്തത് (പാല ടു എടപ്പാള്‍)എന്‍റെ ജീവിതത്തില്‍ മറക്കുകയില്ല. ഒന്ന് സംസാരിക്കാന്‍ പോലും കഴിയാത്ത വിധം അവശനായിരുന്നു ഞാന്‍. എടപ്പാളില്‍ നിന്ന് എന്നെ വീട്ടിലെത്തിച്ചത് കൂട്ടുകാരന്‍ പ്രശാന്താണ്. തുടര്‍ന്ന് അടുത്ത ദിവസം തൃശ്ശൂര്‍ അമല ആശുപത്രിയില്‍ ചികിത്സ തേടി. ഒരാഴ്ച ആശുപത്രി വാസം, ഒരാഴ്ച വിശ്രമം. പുതിയ ജോലിയില്‍ പ്രവേശിച്ചു ഇരുപതു ദിവസത്തിനകമുണ്ടായ ഈ നീണ്ട അവധി ദിനങ്ങള്‍, ജോലിയുടെ നില നില്പ്പിനെ കുറിച്ചുള്ള ആശങ്കകള്‍ എന്നിലുണ്ടാക്കിയിരുന്നു. അതിനെക്കാളുമോക്കെയുപരി നമ്മുടെ പ്രിയപ്പെട്ടവരെന്നു കരുതി മനസ്സില്‍ സൂക്ഷിച്ച ചിലരുടെ പ്രതീക്ഷിക്കാത്ത പ്രതികരണങ്ങളും. എന്നില്‍ ഏകാന്തതയുടെ മുരടിപ്പ് ഒരിടവേളക്ക് ശേഷം വീണ്ടുമുണ്ടാക്കിയ ദിനങ്ങളായിരുന്നു അവ. ജീവിതം തന്നെ മടുപ്പുലവാക്കിയ പെരുമാറ്റമായിരുന്നു അറിഞ്ഞോ , അറിയാതെയോ എന്‍റെ പ്രിയപ്പെട്ടവരില്‍ നിന്നുമുണ്ടായത്. ഇന്ന് ഞാനവയൊക്കെ മറക്കാന്‍ ശ്രമിക്കുന്നു. 

       അങ്ങനെ രണ്ടാഴ്ചക്കു ശേഷം, ഡിസംബര്‍ 30 നാണ് പാലായില്‍ ഞാന്‍ തിരിച്ചു ജോയിന്‍ ചെയ്തത്. മെഡിക്കല്‍ സര്‍ടിഫിക്കറ്റ് സമര്‍പ്പിച്ചു. ഭാഗ്യത്തിന് ആ ജോലി നഷ്ടപെട്ടില്ല.

          ഇനി അജിത്‌ ചേട്ടനെ പരിചയപ്പെടാം. "റോയല്‍ ഹോട്ടല്‍"ഉം രാത്രിയിലെ തട്ട് കടകളുമോക്കെയായി ഭക്ഷണത്തിന്‍റെ മെനു തിരഞ്ഞെടുത്തു അവശരായ എനിക്കും ബെനെഡിക്ട്ടിനും ആശ്വാസമായത് അജിത്ത് ചേട്ടന്‍റെ ഹോം ഫുഡ് സര്‍വീസാണ്. രാവിലെയും, ഉച്ചക്കും, രാത്രിയും ഭക്ഷണം ചേട്ടന്‍ നേരെ സ്ടോറില്‍ കൊണ്ട് തരും. അവിടെയിരുന്നു കഴിച്ചാല്‍ മാത്രം മതി. മന:സംതൃപ്തി കിട്ടിയ ഭക്ഷണമായിരുന്നു അജിത്ത് ചേട്ടന്‍ കൊണ്ട് വന്നിരുന്നത്. ആ ഭക്ഷണത്തെയും, പരിചയത്തെയും കൃതാ൪ത്ഥതയോടെ വീണ്ടും സ്മരിക്കുന്നു.

        പാലാ എന്ന സ്ഥലം എനിക്ക് തന്ന ഏറ്റവും വലിയ സമ്പാദ്യം വിശുദ്ധ അല്‍ഫോണ്‍സാമ്മയാണ്. ഒരു പ്രത്യേക മത വിഭാഗത്തിന്‍റെത്‌ മാത്രമായി മാറ്റി നിര്‍ത്താന്‍ പറ്റാത്ത ദൈവത്തിന്‍റെ അടുത്ത് നില്‍ക്കുന്ന mediator . ജാതി മത ഭേദമന്യേ സര്‍വ്വരും അല്‍ഫോണ്‍സാമ്മയെ പറ്റി പറയുമ്പോഴും, അമ്മയുടെ ഖബറിടമായ ഭരണങ്ങാനത്ത് പ്രാര്‍ത്ഥിക്കാന്‍ പോകുന്നത് കാണുമ്പോഴുമൊക്കെ ആദ്യ അറിവിന്‍റെ ആശ്ചര്യമായിരുന്നു എന്‍റെ കണ്ണുകളില്‍. ആശ്ചര്യം പിന്നെ ആരാധനയായി. നമുക്ക് വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്ന അല്‍ഫോണ്‍സാമ്മയുടെ ഖബറിടത്തില്‍ ഞാന്‍ ഒന്നിലധികം തവണ പോയിട്ടുണ്ട്. ആ ആരാധന ഞാന്‍ എന്നും നില നിര്‍ത്തും. സാധിക്കുമ്പോഴൊക്കെ ഭരണങ്ങാനത്ത് പോകും. അതെ, അമ്മ ശരിക്കും നമുക്ക് വേണ്ടി ദൈവത്തോട് പ്രാ൪ത്ഥിക്കും. ആ വലിയ അറിവിന്‌ പാലായിലെന്നെ എത്തിച്ച ദൈവനിയോഗത്തിന് മുന്നില്‍ ഞാന്‍ ശിരസ്സു നമിക്കുന്നു.

       എന്‍റെ സ്വന്തം നാട്ടിലെ തീര്‍ത്തും ന്യൂനപക്ഷമായ - ഒരു പക്ഷെ തീരെ ഇല്ല എന്ന് തന്നെ പറയാം - മതവിഭാഗത്തോട് (മനുഷ്യരോട്) കൂടുതലിടപഴകാന്‍ പറ്റിയ ഒരു സ്ഥലതെത്തിയതിലും എനിക്ക് സന്തോഷമുണ്ട്. ഹോം ഡലിവറിയുടെ ഭാഗമായി വിവിധ മഠങ്ങളില്‍ പോകാന്‍ കഴിഞ്ഞതും പുതിയ ജീവിതാനുഭാവങ്ങളായി. ഇടപ്പാടി എന്ന മലയോരകര്‍ഷക മേഖലയില്‍ റബ്ബര്‍ എസ്റ്റെറ്റുകള്‍ക്കിടയിലൂടെ ഒരു മനുഷ്യനെ കാണാന്‍ പോലും അപൂര്‍വ്വമായ പാതയിലൂടെ ഒരു ഹോം ഡെലിവറി കൊടുക്കാന്‍ പോയി കുഴഞ്ഞ അനുഭവവും ഞാനിവിടെ സ്മരിക്കുന്നു. ഒടുക്കം പൈനാപ്പിള്‍ തോട്ടങ്ങളുടെ നടുക്കുള്ള അവരുടെ വീട് കണ്ടെത്തി സാധനങ്ങള്‍ കൊടുത്തപ്പോള്‍ ഏതോ പരീക്ഷ ജയിച്ച മുഖമായിരുന്നു എന്‍റെത്‌. ഇനി ആ വഴി ഞാന്‍ മറക്കില്ല....!

            ഇനി സ്ടോ൪ സെയിലിലേക്ക് വരാം. ദിവസ TARGET ഉം മാസ TARGET ഉം എല്ലാ സ്ടോറിനുമുളളത്‌ പോലെ ഞങ്ങള്‍ക്കുമുണ്ട്‌.  ഞങ്ങളുടെ റിപ്പോ൪ട്ടിംഗ് ഓഫീസര്‍ ക്ലസ്റ്റര്‍ മാനേജരായ അഭിലാഷ് സാറാണ്. ഉച്ചക്ക് 12  മണിക്കും, 3 മണിക്കും, 6 മണിക്കും, രാത്രി ഷോപ്പ് സെയില്‍ കഴിയുമ്പോഴും സെയില്‍സ് ഫിഗര്‍ അദ്ദേഹത്തിന് SMS അയക്കണം. ഫൈനല്‍ ഫിഗര്‍, സോണല്‍ ബിസ്സിനസ്സ് ഹെഡ് ആയ സഞ്ജയ്‌ സാറിനുമയക്കണം. ഇനി വലിയൊരു കച്ചവട രഹസ്യം പറയാം. പാല സ്ടോറും, പാലായിലെ ജോപ്പന്‍ ചേട്ടനും, സെയിലും കൂടിയുള്ള കെമിസ്ട്രിയെ പറ്റിയാണ്.

               പാലാ സ്ടോറിന്‍റെ സെയില്‍സ് ബൂസ്റ്ററാണ് ജോപ്പന്‍ ചേട്ടന്‍. കമ്പനി പോളിസി പ്രകാരം ഒരു കസ്ടമര്‍ക്ക് കൊടുക്കാവുന്ന സാധനങ്ങളുടെ ഒരു അലിഖിത പരിധിയുണ്ട്. അതിന്‍റെ അപ്പുറത്തെക്കുള്ള എല്ലാ പര്‍ചെസുകളും "ബള്‍ക്ക്" എന്ന കച്ചവട ഭാഷയില്‍ കണക്കാക്കും. ജോപ്പന്‍ ചേട്ടന്‍ ഞങ്ങള്‍ക്ക് "ബള്‍ക്ക് നിര്‍മ്മാതാവാണ്". അദ്ദേഹത്തിന്‍റെ ബിസിനസ് സംബന്ധമായ ഭക്ഷണ ആവശ്യങ്ങള്‍ക്ക് ഞങ്ങളില്‍ നിന്ന് ബള്‍ക്ക് എടുക്കാറുണ്ട്. 
ഉദാ:- 50 ചാക്ക് അരി. (ഒരു സാധാരണ കസ്റ്റമര്‍ പര്‍ചെസ്സില്‍ ഇത്രയും അളവ് വരില്ല. SO IT'S AN EXAMPLE FOR THE TERM "BULK" ). ഞങ്ങളിത് ഒറ്റ ബില്ലില്‍ അടിക്കില്ല. പകരം പല സമയങ്ങളിലായി കുറേശ്ശെ കുറേശ്ശെ രണ്ടും മൂന്നുമൊക്കെ അളവില്‍ ഒരു പാട് ബില്ലുകളിലായി അടിച്ചു തീര്‍ക്കും. വലിയ റിസ്ക്‌ ആണ്. എന്നിട്ട് ജോപ്പന്‍ ചേട്ടന് MS-WORD ല്‍ ഒരു സിംഗിള്‍ ബില്‍ പ്രിന്‍റ് ചെയ്ത്‌ കൊടുക്കും. അദ്ദേഹത്തിന്‍റെ സമ്മതത്തോട് കൂടി തന്നെ. AFTER THE END OF THE DAY, OUR SALES FIGURE WILL BE HIGH. എന്നും നടക്കുന്ന ഒരു കാര്യമല്ല ഇത്. എന്നാല്‍ നടന്നിടത്തോളം ഉയര്‍ന്ന കച്ചവടമുള്ള ദിനങ്ങള്‍ ജോപ്പന്‍ ചേട്ടന്‍റെ സംഭാവനകളായി വന്നിട്ടുണ്ട്. അദ്ദേഹത്തിനു പ്രത്യുപകാരമായി സൌജന്യ ഹോം ഡെലിവറിയും പ്രത്യേക സ്ലാബ് ഉപഹാരങ്ങളും നല്‍കും. അത്ര മാത്രമേ സ്റ്റോര്‍ ലിമിറ്റ് എക്സ്പന്‍സ് ക്രോസ് ചെയ്യാതെ നടത്തി കൊടുക്കാന്‍ പറ്റൂ. എന്തായാലും വലിയ കച്ചവടമെന്നാല്‍ ജോപ്പന്‍ ചേട്ടനെയും അദ്ദേഹത്തിന്‍റെ കൈനറ്റിക് സ്കൂട്ടറിനെയും തീര്‍ച്ചയായും ഓര്‍മ്മ വരും. 

      സ്റ്റോര്‍ലേക്കുള്ള സ്റ്റോക്ക് ആഴ്ചയില്‍ ബുധനും, ശനിയും കൊച്ചിയില്‍ നിന്ന് കൊണ്ട് വരും. ഓരോ സ്റ്റോര്‍നും സ്റ്റോര്‍ സംബന്ധമായ ചെലവുകളുക്കു പെറ്റികാഷ് ഉണ്ട്. പാലായ്ക്കു തന്നിട്ടുള്ളത് 10000 രൂപയാണ്. തീരുന്ന മുറക്ക് ഈ കാഷ് കൊച്ചിയില്‍ നിന്ന് കിട്ടും.

       ഏറ്റവും പണി കിട്ടുന്ന ദിവസം രണ്ടു മാസത്തിലൊരിക്കല്‍ വരുന്ന സ്റ്റോക്ക് ചെക്കിംഗ് ആണ്. അന്ന് രാവിലെ അഞ്ചു മണിക്ക് എല്ലാ സ്റ്റാഫും സ്റ്റോറില്‍ എത്തണം. സ്റ്റോക്ക് ഓഡിറ്റിന് കൊച്ചിയില്‍ നിന്ന് രണ്ടു പേരും ഞങ്ങളുടെ ക്ലസ്റ്റര്‍ മാനെജരുമുണ്ടാകും. അന്ന് രാത്രി വരെ പണിയും നെട്ടോട്ടവുമാണ്. വല്ല വ്യത്യാസവുമുണ്ടെങ്കില്‍ അത് കണ്ടു പിടിക്കാനുള്ള പങ്കപാട് വേറെ. സ്റ്റോര്‍ സെയിലിന്‍റെ 1% ല് താഴയേ ഷ്രിങ്കെജു മൂല്യം വരാന്‍ പാടുള്ളൂ. അതില്‍ കൂടുതല്‍ വന്നാലും, ELECTRICAL/ELECTRONICS ഉപകരണങ്ങള്‍ കുറവ് വന്നാലും സ്റ്റോര്‍ മാനേജര്‍/ അസി. സ്റ്റോര്‍ മാനേജര്‍ സ്വന്തം പോക്കെറ്റില്‍ നിന്ന് ബില്ലടിക്കണം. ഇതാണ് സ്ഥിതി. സ്റ്റോക്ക് ചെക്കിങ്ങിനോടടുക്കുന്ന ദിനങ്ങളെ, കല്യാണമടുക്കാറായുള്ള ഒരു വീട്ടിലെ ഒരുക്കങ്ങളോടുപമിക്കാം.

        അങ്ങനെ മാസങ്ങള്‍ കടന്നു പോയി. കുറെ പരിചിത മുഖങ്ങള്‍. ഏറെ പരിചിതമായ പാലാ. അങ്ങനെ ഒരു കുടുംബം പോലെയായ സ്റ്റോര്‍ ടീം. ഇങ്ങനെ കടന്നു പോവുമ്പോഴാണ് ബെന്‍ഡിക്ടിനു കോട്ടയം സ്റ്റൊരിലേക്ക് ട്രാന്‍സ്ഫെര്‍ കിട്ടുന്നത്. അനഗ്നെ അദ്ദേഹം പാലാ സ്റ്റോറും കടപ്പാട്ടൂരെ റൂമും വിട്ടു പോയി. റൂമിലെ അന്തേവാസി ഞാന്‍ മാത്രമായി. പകരം വന്നത് ഫ്രെഷര്‍ ആയ സക്കറിയാസ് ആണ്. ഈരാട്ടുപെട്ടക്കാരന്‍ പാവം ഒരു നസ്രാണി. അവന്‍റെ ബോഡി ലങ്ഗ്വെജും ശബ്ദവും എന്‍റെ പഴയ പ്ലസ് ടൂ ക്ലാസ്സ്‌ മേറ്റ്‌ ആയ പ്രശാന്തിന്‍റെ സാമിപ്യമോര്‍മിപ്പിച്ചു. 

         ഒരു കുഞ്ഞു കാര്യത്തിനു ടെന്ഷനടിക്കാവുന്ന പരിധിയുടെ മൂന്നിരട്ടി ടെന്‍ഷന്‍ കാര്യമില്ലാതെ അവനടിക്കും. അപ്പോള്‍ പിന്നെ കുറച്ചു കൂടി വലിയ പ്രശ്നം വന്നാല്‍ പറയുകയും വേണ്ടല്ലോ. കമാണ്ടിംഗ് പവര്‍ ഞാന്‍ അപ്പ്രേഷിയെടു ചെയ്യും. ആള് തികഞ്ഞ പാവമാണ്. ഞാനനുഭവിച്ച ഒരു "കുഴപ്പ"മേന്താനെന്നു വെച്ചാല്‍ എന്തിനും ഞാന്‍ ഒപ്പം കൂടെയുണ്ടാവണം. എന്‍റെ ഓഫ് ദിനങ്ങളിലും, ഷിഫ്റ്റ് കഴിഞ്ഞിറങ്ങിയ ദിനങ്ങളിലും ഇവന്‍റെ അഭ്യര്‍ത്ഥന മാനിച്ച്‌ ഞാന്‍ റൂമില്‍ നിന്ന് സ്റ്റോറിലേക്ക് വരാന്‍ നിര്‍ബന്ധിതനായിട്ടുണ്ട്. അപ്പോള്‍ പുള്ളിക്ക് ആശ്വാസമാകും. ഏപ്രിലിലെ സ്റ്റോക്ക് ടെക്കിങ്ങിനും, CEO വിസിറ്റ് നും എന്നോടൊപ്പമുണ്ടായിരുന്ന തലേരാത്രികള്‍ ഉറക്കമെതുമില്ലാതെ ടെന്‍ഷനടിച്ചു റൂമില്‍ എങ്ങോട്ടെന്നില്ലാതെ ഉലാത്തിയ പാവം സക്കറിയാസിനെ എനിക്കിന്നുമോര്‍മ്മയുണ്ട്. ഒരു സഹപ്രവര്‍ത്തകന്‍ എന്നതിലെക്കാളുമുപരി സക്കറിയാസ് ഒരു നല്ല സുഹൃത്താണ്.

     എനിക്ക് വലിയ കൃതാര്‍‍ത്ഥതയുള്ളത് പിന്നെ എന്‍റെ സ്വന്തം ചേച്ചിയെക്കാള്‍ മൂത്ത CSA ശ്രീവിദ്യ രാജെഷിനോടാണ്. കാര്യം ഒരു കല്യാണത്തോടനുബന്ധിച്ചുള്ള ദിവസമാണ്. എന്‍റെ ചെറിയച്ചന്‍റെ മകള്‍ സിമിയുടെ കല്യാണത്തിനു ലീവ് കിട്ടാത്തതിനാല്‍ താലികെട്ട് കഴിഞ്ഞ ഉടനെ വിവാഹ വേദിയായ ഗുരുവായൂര് നിന്ന് പാലായിലേക്ക് ഭക്ഷണം പോലും കഴിക്കാതെ ബസ്സ്‌ കേറേണ്ടി വന്നു. ഈ വിവരം ആത്മഗതം പോലെ ശ്രീവിദ്യയോട് പറഞ്ഞിരുന്നു. പിറ്റേന്ന് രാവിലെ അതാ അത്ഭുദം. ഒരു പാത്രം നിറയെ പായസം. കല്യാണത്തിനു പായസം പോലും കഴിക്കാനാവാത്തതിന്‍റെ വിഷമം തീര്‍ക്കാന്‍ ഞാന്‍ പറയാതെ തന്നെ കൊണ്ട് വന്നതാണ്. ആ പായസത്തിനെ, പായസം തരാനുണ്ടായ മനസ്സിനെ ഓര്‍ത്തു ഞാനിന്നും കൃതാര്‍‍ത്ഥനാവുന്നു. ആ നിലമ്പൂര്‍ക്കാരിക്കുള്ള നന്ദി ഈ വിവരം അറിഞ്ഞപ്പോള്‍ അമ്മയും രമ്യയും ശ്രീവിദ്യയെ അറിയിച്ചു. സന്തോഷത്തോടു കൂടി അവരത് സ്വീകരിച്ചു.

             മാര്‍ച്ചില്‍ ഞാനും അമ്മയും കൂടി എന്‍റെ പിറന്നാളിനോടനുബന്ധിച്ചു മൂകാംബികാ ക്ഷേത്രത്തില്‍ പോയി. മാര്‍ച്ച്‌ 27 ന് പാലാ സ്റ്റോറിന്‍റെ ഒന്നാം വാര്‍ഷികമായിരുന്നു. ഞാന്‍ ക്ഷേത്ര ദര്‍ശനത്തിന് പോയതിനാല്‍ പാവം സക്കറിയാസ് തനിച്ചാണ് ആഘോഷ കാര്യങ്ങള്‍ ഏര്‍പ്പാടാക്കാന്‍ നടന്നത്. സഹായത്തിനു CSA ബിജുവുമുണ്ടായിരുന്നു. ബിജുവുമുണ്ടായിരുന്നില്ലെങ്കില്‍ സക്കരിയാസിനു ഹാര്‍ട്ട് അറ്റാക്ക് വന്നേനെ. (തമാശക്ക് പറയുന്നതാണ് കേട്ടോ..). മൂകാംബികയില്‍ വെച്ചാണ് ഞാന്‍ വിദേശ ജോലിക്ക് തിരഞ്ഞെടുക്കപെട്ട വിവരമറിയുന്നത്. ദേവീ ചൈതന്യം കുടി കൊള്ളുന്നിടത്തു നിന്ന് കേട്ടത് വളരെ ശുഭകരമായ് തോന്നി. എല്ലാ കാര്യങ്ങളിലും കണ്‍ഫര്‍മെഷന്‍ കിട്ടിയതിനു ശേഷം മാത്രമായിരുന്നു ഞാന്‍ വിവരം പുറത്ത് മറ്റുള്ളവരോട് പറഞ്ഞത്.

       മാര്‍ച്ച്‌ 27  ന്‍റെ  ഒന്നാം വാര്‍ഷികാഘോഷം ശിങ്കാരി മേളത്തിലോഴുകി. നറുക്കെടുപ്പ് സമ്മാനദാനവും അന്നുണ്ടായിരുന്നു. അന്നാരും യുണിഫോം ഇട്ടിരുന്നില്ല. സാക്ഷിയാവാന്‍ ബെനെഡിക്ട്ടിനു കോട്ടയത്ത് നിന്ന് വരാന്‍ സാധിച്ചില്ല എന്ന വിഷമമുണ്ട്. അതിന്‍റെ ഭാഗഭക്കാവാന്‍ ഏറ്റവും അര്‍ഹത അദ്ദേഹത്തിനാണ്. എന്തായാലും വൈകീട്ടെങ്കിലും ബെനെഡിക്ട്ടിനു വരാനായാതില്‍ സന്തോഷമുണ്ട്. പൊന്‍കുന്നം സ്റ്റോര്‍ മാനേജരായ ക്രിപയോടുള്ള സൌഹൃദവും ഇവിടെ സ്മരിക്കുന്നു. ബെനെഡിക്ട്ടിനെ പോലെ എക്സ്പീരിയന്‍സ്ഡ് ആണ് കൃപയും. ഇടയ്ക്കിടയ്ക്ക് ഭാര്യാസമേതം ഇദ്ദേഹം പാലാ സ്റ്റോറില്‍ വരാറുണ്ടായിരുന്നു.

          അങ്ങനെ ഏപ്രില്‍ 2 ന് ഒഫീഷ്യല് ആയി ദുബായിലെ RHS LOGOSTICS LLC യില്‍ നിന്ന് എനിക്ക് ഓഫര്‍ ലെറ്റര്‍ വന്നു. തുടര്‍ന്നാണ്‌ ഞാന്‍ വിവരം പുറത്ത് പറഞ്ഞത്. "ഞാനീ മാസം കൂടെയേ ഉള്ളു. എന്നെ ഇനി നിങ്ങള്ക്ക് സഹിക്കേണ്ടി വരില്ല. സന്തോഷമായില്ലേ?' എന്ന് CSA കളോട് ചോദിച്ചു. ജോലി കിട്ടിയതില്‍ സന്തോഷവും, പോകുന്നതില്‍ വിഷമവുമുന്ടെന്നു അവര്‍ പറഞ്ഞു. ഞാനന്ന് തന്നെ എന്‍റെ രാജി കത്ത് കൊച്ചിയിലെക്കയച്ചു. ഇനി മുപ്പതു ദിവസം നോട്ടീസ് പിരിയഡ് സേവനം.

             അങ്ങനെ, പാലാ മോറിലെ അവസാന മാസത്തിലാണ് ഞാനും CSA വിനീതും, കസിന്‍ സിസ്റ്റര്‍ സിമിയും, ഭര്‍ത്താവ് രാകേഷും കൂടി അമ്പലപുഴ ഉണ്ണിക്കണ്ണനെ കാണാന്‍ പോയത്. ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിലോന്നായിരുന്ന അമ്പലപ്പുഴ പാല്‍ പായസം കുടിക്കല്‍ അന്ന് നടന്നു. യാത്രാ കുതുകിയായ എന്‍റെ അതെ ഇഷ്ടം തന്നെയാണ് വിനീതിനും യാത്രയോടുള്ളത്. ഒന്നിലധികം യാത്രകള്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്തു വെച്ചിരുന്നു. പക്ഷെ എനിക്ക് പോരേണ്ടി വന്നതിനാല്‍ അതൊന്നും നടന്നില്ല. CSA ശ്യാം കൃഷ്ണനും ഒരു മാസം മുന്‍പ് പുതിയ ജോലി കിട്ടി രാജി വെച്ചിരുന്നു.

         ഞാന്‍ പോകുന്ന വിവരമറിഞ്ഞത് മുതല്‍ സക്കറിയാസില്‍ വിഷമം പ്രകടമായിരുന്നു. ഒരു സുഹൃത്തിനെ പിരിയുന്ന വിഷമമായിട്ടാണ് ഞാനത് വായിച്ചെടുത്തത്. എനിക്ക് സെലെക്ഷന്‍ കിട്ടിയ വിദേശ ജോലിയുടെ ഇന്റര്‍വ്യൂ നടന്നതും ഏറണാകുളത്തു വെച്ചാണ്. നമ്മുടെ ഏറണാകുളം സുഹൃത്തുക്കളുടെ റൂമില്‍ രാത്രി താമസിച്ചു പിറ്റേ ദിവസം അവര്‍ തന്നെ ഗ്രൂം ചെയ്യിചിട്ടാണ് എന്നെ "ALL THE BEST. നിനക്കീ ജോലി കിട്ടും" എന്ന ആത്മാര്‍ഥമായ ആശംസകളോടെ ഇന്‍റെര്‍വ്യൂവിനു അവര്‍ പറഞ്ഞയച്ചത്. തുടര്‍ന്ന് നന്നായി ഇന്‍റെര്‍വ്യൂ പെര്‍ഫോം ചെയ്യാനും പിന്നീടു തിരഞ്ഞെടുക്കപെടാനും കാരണം അവരുടെ പ്രാര്‍ഥനകള്‍ കൊണ്ട് കൂടിയാണെന്ന് ഞാന്‍ നിസ്സംശയം പറയും.

            തുടര്‍ന്ന്‍, സ്റ്റോക്ക് ചെക്കിങ്ങും - അതും വിഷുവിന്‍റെ തൊട്ടടുത്ത ദിവസം -, CEO യുടെ സ്റ്റോര്‍ സന്ദര്‍ശനവും, സ്റ്റോര്‍ ഓഡിട്ടിങ്ങും ഒക്കെ വ്യത്യസ്ത നാളുകളിലായി നടന്നു. എല്ലാം ഒരു കൊട്ടിക്കലാശം പോലെ. പാലാ കൊട്ടാരമറ്റത്തുള്ള "മിസ്റ്റ്-ഇന്‍റര്‍നെറ്റ് കഫെ"യിലെ പേരോര്‍മ്മയില്ലാത്ത ചേട്ടനെയും ഞാന്‍ സ്മരിക്കുന്നു. സ്ഥിരം ഇ-മെയില്‍ ഇവിടുന്നാണ്‌ നോക്കിയിരുന്നത്. എന്‍റെ ഓഫര്‍ ലെറ്റര്‍ ഒപ്പിട്ടു സ്കാന്‍ ചെയ്ത്‌ അയച്ചതും ഇവിടെ നിന്നാണ്. അങ്ങനെ പാലാ മോറിലെയും, ആദിത്യാ ബിര്‍ലാ റീറ്റൈല് ലിമിട്ടെഡിലെയും അവസാന നാള്‍ കുറിക്കപെട്ടു. 2010 ഏപ്രില്‍ 30 . തികഞ്ഞ മറ്റൊരു യാദൃശ്ചികത എന്താണെന്ന് വെച്ചാല്‍ പാലായിലെ എന്‍റെ ആദ്യ നാളും, അവസാന നാളും തങ്ങിയത് കോട്ടയത്തെ രാകേഷിന്‍റെ വാടക വീട്ടിലാണ് എന്നതാണ്. അവസാന ദിവസം താമസിക്കുമ്പോള്‍ സിമി രാകേഷിന്‍റെ പത്നിയായി അവിടെ എത്തിയിരുന്നു എന്നതാണ് ചെറിയ വ്യത്യാസം.

          2010 ഏപ്രില്‍ 30 . എന്‍റെ ട്രീറ്റ് ആയി ശശി പിള്ളയും, അഭിലാഷ് സാറുമുള്‍പ്പെടെ എല്ലാവര്ക്കും ബിരിയാണി വാങ്ങി കൊടുത്തു. സക്കറിയാസിന്‍റെ ഉപഹാരമായി ഒരു ഷര്‍ട്ടും, അഭിലാഷ് സാറിന്‍റെ നേതൃത്വത്തില്‍ യാത്ര അയപ്പും തന്നു. CSA കളുടെ സ്നേഹാഭ്യര്‍ത്ഥന മാനിച്ചു ഉപഹാരമായി കിട്ടിയ ആ ഷര്‍ട്ട്‌ അപ്പോള്‍ തന്നെ ധരിച്ചു. ഏറെ ഉപകാരിയായിരുന്ന CSA ബിജുവിന് ഹോം ഡലിവറിക്ക് പുറത്ത് പോയി അതി ഗംഭീര മഴയത്ത് കുടുങ്ങിയതിനാല്‍ എന്‍റെ പാലാ മോറിലെ അവസാന നിമിഷങ്ങളില്‍ പങ്കെടുക്കാനായില്ല. മറക്കാനാവാത്ത വ്യക്തികളുടെ കൂട്ടത്തിലാണ് ബിജുവും. HDFC BANK സംബന്ധമായ ഒരു കാര്യം അവന്‍റെ പരിപൂര്‍ണ പിന്തുണയോടെയാണ് ശരിയായത്‌. ശ്യാം കൃഷ്ണനും കഴിയുന്ന രീതിയില്‍ സഹായിച്ചിട്ടുണ്ട്. ഞാന്‍ യാത്രയയപ്പ്-നന്ദി സംഭാഷണത്തില്‍ പറഞ്ഞത് " ഒരു കുടുംബത്തില്‍ നിന്നും അകന്നു പോകുന്ന വികാരതീവ്രതയാണനുഭവിക്കുന്നത്" എന്നാണ്. അക്ഷരാര്‍ത്തത്തില്‍ സത്യമായ വാക്കുകള്‍. എല്ലാവര്ക്കും വിഷമം. "നാളെ ആരോട് വഴക്ക് കൂടും" എന്ന് അനുവിന്‍റെ കമ‍ന്‍റ്‌. മാധവികുട്ടി - നീതുവിനും, ശ്രീവിദ്യക്കും, അശ്വതിക്കും, ജോസ്മിക്കും, വിനീതിനും, വിലാസിനിക്കുമൊക്കെ അങ്ങനെ തന്നെ. ജീവിത വഴിയമ്പലത്തിലെ താല്‍കാലിക താമസക്കാര്‍ മാത്രമാണ് നാമെന്ന സത്യം ഇവിടെ തിരിച്ചറിയുന്നു. എല്ലാ ഒത്തുചേരലുകളും പിരിയാന്‍ വേണ്ടി മാത്രമാണോ? നല്ല ഓര്‍മ്മകള്‍ വേര്‍പാടിന്‍റെ വേദന കുറയ്ക്കും.

          എന്‍റെ പ്രിയപ്പെട്ട 301ആം നമ്പര്‍ മുറിയുടെ "ഉടമസ്ഥാവകാശം" സെകുരിട്ടി രാജന്‍ ചേട്ടന് കൈമാറി. വിനീതിന്‍റെ സഹായത്തോടെ റൂമില്‍ നിന്ന് എന്‍റെ സാധനങ്ങളെടുത്തു പടിയിറങ്ങി. നാഗ ഗന്ധി പൂക്കളുടെ മണമുള്ള രാവുകള്‍ ഇനിയില്ല. കടപ്പാട്ടൂരപ്പനോട് മനസ്സ് കൊണ്ട് യാത്രാമൊഴി നടത്തി. കോരിച്ചൊരിയുന്ന മഴ തുടര്‍ന്ന് കൊണ്ടേ ഇരുന്നു. കണ്ണീര്‍ മഴയാണോ, അതോ ഒരു മഴക്കാലം ഇനി കാണാന്‍ ഭാഗ്യം കിട്ടാത്തത് കൊണ്ട് എനിക്ക് കാണാനും അനുഭവിക്കാനും വേണ്ടി മാത്രം പെയ്യുകയാണോ ഈ മഴ? (പ്രവാസ ജീവിതത്തില്‍ എവിടെ കാലവര്‍ഷവും, ഞാറ്റുവേലയും......?) ഇതെനിക്ക് വേണ്ടി തന്നെ പെയ്യുകയാണ്. പാലായിലെ അവസാനത്തെ ഒവ്ദ്യോഗിക ദിനവും പൂര്‍ത്തിയാക്കി ഞാന്‍ കൊട്ടാരമറ്റത്തു നിന്ന് ബസ്സ്‌ കയറി. മനസ്സില്‍ ഓര്‍മ്മകളുടെ നാഗ ഗന്ധി പൂക്കള്‍ എന്നും വിരിഞ്ഞു നില്‍ക്കുന്നു, ഗന്ധം പൊഴിക്കുന്നു....

           പാലാ, എന്‍റെ ജീവിതത്തിലെ വലിയ ഒരു വഴിത്തിരിവാണ്. ഒരര്‍ത്ഥത്തില്‍ എന്‍റെ രണ്ടാം ജന്മം ഇവിടെ നിന്നാണ് തുടങ്ങിയത്. ഇവിടുത്തെ ഒവ്ദ്യോകിക ജീവിതവും, സഹപ്രവര്‍ത്തകരും, വ്യക്തി ബന്ധങ്ങളും, നാടും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളായി എന്‍റെ മനസ്സിലുണ്ടാകുമെന്നും.

          ഇനി പ്രവാസ ജീവിതം - നാടും, വീടും, വീട്ടുകാരും, ഒരു ഓര്‍മ്മപ്പെടല്‍ മാത്രമായുള്ള ജീവിതം. ഇവിടെ നമ്മുടെ വ്യക്തിവേദനകളെ ഒരു പരിധി വരെ ശമിപ്പിക്കാന്‍ ഇത് പോലെയുള്ള നല്ല ഓര്‍മ്മകള്‍ കൂടെയുണ്ടാകും, നാഗ ഗന്ധി പൂക്കളുടെ മണമുള്ള രാവുകളായി. PALA ARCHIVES, REMAIN FOREVER.

           ദൈവത്തിനു നന്ദി.....
Sunday, January 9, 2011 8 C O M M E N T S

വരൂ നാളേയിന്‍ സ്വരത്തിനു കാതോര്‍ക്കാന്‍....

    ഡിസംബര്‍ അതിന്റെ അന്ത്യത്തോടടുക്കുന്നു, പ്രവാസ ജീവിതത്തിലെ ആദ്യത്തെ പുതുവര്‍ഷത്തിന് സ്വാഗതമേകാന്‍. 2010 ഡിസംബര്‍ 31 തീയതി പകല്‍ മുഴുവന്‍  വെള്ളിയാഴ്ചയെന്ന അവധി ദിവസത്തിന്റെ ആലസ്യത്തിലായിരുന്നു. റൂമിലുള്ള തടിയന്‍ നിഫിന്‍ എന്നത്തേയും പോലെ അവധി ദിവസം കിട്ടിയപ്പോഴേക്കു സ്ഥലം കാലിയാക്കിയിരുന്നു, ബന്ധുക്കളുടെയോ അബുദാബി സുഹൃത്തുക്കളുടെയോ അടുത്തേക്ക്. ഇവ൯റ ഈ അവധി ദിവസങ്ങളിലെ അന്തമില്ലാത്ത യാത്രകള്‍ കൊണ്ട് UAE പോലും വെറുത്തു കാണണം !  മറ്റൊരു റൂം മേറ്റ്‌ അനീഷും കൂട്ടുകാരോടൊപ്പം പുറത്ത് പോയിരിക്കുന്നു. ഇനി എന്‍റ കൂടെ റൂമില്‍ അവശേഷിക്കുന്നത് റൂമില്‍ കഷ്ടി ഒരു മാസം മുന്‍പ് എത്തിയ പുതിയ അന്തേവാസി നജ്മലും പിന്നെ സിറാജുമാണ്. നാട്ടില്‍ നിന്ന് സുഹൃത്ത്‌ കൊടുത്തയച്ച സോഫ്റ്റ്‌വെയര്‍ സിഡികള്‍ കയ്പറ്റി തിരിച്ചു റൂമില്‍ വന്നെത്തിയതെ ഉള്ളു. ആ നിമിഷം വരെ പുതുവര്‍ഷമായിട്ട് പ്രത്യേക തയ്യാറെടുപ്പുകളോന്നും ഉണ്ടായിരുന്നില്ല. അന്നേരമാണ് തൊട്ടടുത്ത റൂമിലെ സിറാജുക്ക വന്നു ഒരു ചെറിയ പ്ലാന്‍ പറഞ്ഞത്. ആഘോഷം ബുര്‍ജ് - അല് - അറബിലാക്കം. ( ബുര്‍ജ് - അല് - അറബി൯റ പ്രാന്തപ്രദേശങ്ങളെന്നു തിരുത്തി വായിക്കണേ. ലോകത്തിലെ ഏക സെവെന്‍ സ്റ്റാര്‍ ഹോട്ടെലാണിത്. ജുമൈര ബീച്ച്ചിലാണിത് സ്ഥിതി ചെയ്യുന്നത്. ഫോട്ടോയില്‍ കണ്ടിട്ടുണ്ടാവും പായ്‌വഞ്ചിയുടെ രൂപത്തില്‍. ഇവിടുത്തെ ചായയുടെ വില കേട്ടാല്‍ തന്നെ എണ്ണുന്ന നക്ഷത്രങ്ങള്‍ക്ക് കണക്കില്ല. ആഡംബരത്തി൯റ ഒരു അമൂര്‍ത്ത ഭാവം. അതാണ്‌  ബുര്‍ജ് - അല് - അറബ്  )

                      രാത്രി 8 മണിയായപ്പോഴേക്കു റൂമിന് പുറത്തിറങ്ങി. സിറജുക്കയുടെ ടൊയോട്ട പ്രവ്യയാണ് ശകടം. ഞാന്‍, നജുമല്‍, സിറാജ്, പിന്നെ സിറജുക്ക. പുതുവര്‍ഷമായത് കൊണ്ട് ഗതാഗതതിരക്കുകള്‍ക്ക് പഞ്ഞമോന്നുമുണ്ടായിരുന്നില്ല. UAE യില്‍ തണുപ്പ് കാലമാണ്. കാറിലെ എസീ ഓഫാക്കാന്‍ ഞാന്‍ തന്നെയാണ് പറഞ്ഞത്. നഗരകാഴ്ച്ചകളില്‍, തിരക്കുകളില്‍, ട്രാഫിക്‌ സിഗ്നലുകളില്‍ എല്ലാമലിഞ്ഞു ഞങ്ങളുടെ യാത്ര തുടരുകയാണ്. 'ഒന്നര'യുടെ ഹാംഗ് ഓവര്‍ സിറാജില്‍ അലയടിക്കുന്നുണ്ട്. പതുങ്ങിയിരുന്നു ചിരിച്ചു ഞാനും നജുമുലും അതാസ്വദിക്കുന്നുമുണ്ട്. സിറാജുക്ക പിന്നെ ഒരു മുഴുവന്‍ സമയ സംസാരപ്രിയനാണ്. കേട്ടിരുന്നാല്‍ നേരം പോകുന്നതറിയില്ല. നഗരത്തി൯റ മായാകാഴ്ചകളില്‍ മയങ്ങാതിരിക്കാന്‍ കുറച്ചു ജീവിത യാഥാര്‍ത്യങ്ങളിലെക്കുള്ള ഓര്‍മ്മകള്‍ നജുമുല്‍ പങ്കു വെച്ചു.

                      ജോണ്‍സന്‍ & ജോണ്‍സന്‍ കമ്പനിയുടെ Merchandiser  ആണ് നജുമുല്‍. ജോലിക്ക് ചേര്‍ന്ന ആദ്യത്തെ മാസമാണ് ഡിസംബര്‍. സ്വാഭാവികമായും സാമ്പത്തിക ഞെരുക്കമുണ്ട്. ശമ്പളം കിട്ടാനാവുന്നതല്ലേ ഉള്ളു. ഒരു രാത്രി ഷിഫ്റ്റ്‌ ജോലിക്ക് ഫെസ്ടിവല്‍ സിറ്റിയില്‍ പോയ അവന്‍ മടങ്ങി വരാന്‍ പുലര്‍ച്ചെ ആയി. ബസ് സര്‍വീസ് ആരംഭിക്കാന്‍ ഇനിയും സമയം ബാക്കിയുണ്ട്. കയ്യിലാണെങ്കില്‍ വേറെ കാശുമില്ല. ആ തണുപ്പത്തു ദൂരമെത്ര എന്ന് അറിയില്ലെങ്കിലും താമസിക്കുന്ന കരാമയിലേക്ക് നടക്കാം എന്ന് അവന്‍ കരുതിയിറങ്ങി. അങ്ങനെ വഴി ചോദിക്കാന്‍ അന്നേരം വന്ന ഒരു ടാക്സിക്കാരനോട് കയ്‌കാട്ടി. ടാക്സിക്കാരന്‍ കരാമയിലെക്കുള്ള ദിശ കാണിച്ചു. വീണ്ടും നടക്കാനൊരുങ്ങിയ അവനോടു "ങേ, നടന്നു പോവുന്നോ?" എന്ന് ചോദിച്ചയാള്‍ നെറ്റി ചുളിച്ചു. "നീ വാ കയറു, കരാമയില്‍ വിടാം..." നജുമുലിനോടു  ടാക്സിക്കാരന്‍. "ഭായി അതിനെ൯റ കയ്യില്‍ പൈസയൊന്നുമില്ല" അവന്‍ തന്‍റ വിഷമത പറഞ്ഞു. അത് ശ്രദ്ധിക്കാതെ അയാള്‍ നജുമുലിനെ നിര്‍ബന്ധിച്ചു കാറില്‍ കയറ്റി. എന്നിട്ട് പറഞ്ഞു, "എല്ലാ ടാക്സിക്കാരും പൈസക്ക് വേണ്ടി മാത്രമാണ് ഓടുന്നതെന്ന് കരുതരുത്" . എന്നിട്ട് അവനെയും കൊണ്ട് അയാള്‍ കരാമയിലെത്തി. നന്ദി പറയാന്‍ നജുമുലിനു വാക്കുകളില്ലായിരുന്നു. ദൈവമുണ്ട്. പല രൂപത്തില്‍, പല സന്ദര്‍ഭത്തില്‍ നമ്മളെ സഹായിക്കാനെത്തുമെന്നതിനു ഒരു ഉദാഹരണമാണ് ഈ സംഭവം. ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന ഈ കാര്യം നേരത്തെ എന്നോട് പറഞ്ഞില്ലല്ലോ എന്ന് ഞാന്‍ പരിഭവം പറഞ്ഞു.  നജുമുല്‍ വെറുതെ ചിരിക്കുക മാത്രം ചെയ്തു.

                             പ്രവ്യ ഒരു പാട് ദൂരം കറങ്ങി. സിറാജ്ക്കയുടെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ ചിലരെ കണ്ടു സംസാരിച്ചു. വീണ്ടും കറങ്ങി തിരിഞ്ഞു 'അല്-ജാഫിലിയയിലേക്ക്'. റൂമിലെ മറ്റൊരു അന്തേവാസി 'ചെറുത്‌ - റഹി'  ജബലലിയിലെ ജോലി കഴിഞ്ഞു അവിടെ കാത്തു നില്‍ക്കുന്നുണ്ട്. സിറാജി൯റ കൂട്ടുകാരന്‍ KT  യും അതിനോടകം കാറിനകം കയ്യടക്കിയിരുന്നു. റഹിയും കൂടി ആയപ്പോള്‍ ശകടം ഒന്ന് ഹൌസ്‌ഫുള്ളായി. കൂട്ടുകാര്‍ക്ക് അയക്കേണ്ട SMS തയ്യാറെടുപ്പുകളിലായിരുന്നു നജു. അന്നേരം പഴയ സഹപാടി ആയ ഷിനോജ് എന്നെ വിളിച്ചു പുതുവര്‍ഷ ആശംസകള്‍ നേര്‍ന്നു. അവന്‍ ദുബായിയില്‍ തന്നെയുണ്ട്‌.

                          കറക്കവും ഗതാഗത തിരക്കുകളും കാരണം ഇനി പുതുവര്‍ഷാഘോഷം കാറില്‍ തന്നെയാക്കേണ്ടി വരുമോ എന്ന് ന്യായമായും ഞങ്ങള്‍ സംശയിച്ചു. കാരണം കാറില്‍ കേറി കൂടിയിട്ടു മണിക്കൂറുകളായി. ഇത് വരെ ലക്ഷ്യസ്ഥാനതെത്തിയിട്ടില്ല. വാച്ചില്‍ 10 :30  ആയപ്പോള്‍ മനസിലോര്‍ത്തു, നാട്ടില്‍ ഇപ്പോള്‍ പുതുവര്‍ഷം പിറന്നു കഴിഞ്ഞു. പൊല്‍പ്പാക്കരയിലെ  പുതുവര്‍ഷ രാവുകളിലെ ആര്‍പ്പുവിളികളുടെ നിറമുള്ള ഓര്‍മ്മകള്‍ മനസിലേക്കോടി വന്നു. കഴിഞ്ഞ വര്‍ഷവും ഞാന്‍ പൊല്‍പ്പാക്കരയിലുണ്ടായിരുന്നില്ല. അന്ന് ആശുപത്രി വാസത്തിനു ശേഷം തിരിച്ചെത്തിയ ഒരു നിശബ്ധരാവായി അലിഞ്ഞു കടന്നു പോയത് പാലായില്‍ വെച്ചായിരുന്നു. എന്നാണിനി ജന്മ നാട്ടില്‍ അതിനൊരു ഭാഗ്യം കിട്ടുക എന്ന് പറയാനാവില്ല. ഓര്‍മ്മകള്‍ കാട് കയറുന്നു, അതിനെ അതി൯റ വഴിക്ക് വിട്ടു.


                     സമയം ഏകദേശം 11 : 15 ആയപ്പോഴാണ് ബുര്‍ജ്-അല്-അറബിലെക്കുള്ള റോഡിനു സമീപമെത്തിയത്. പ്രവ്യയെ ഒരു ഭാഗത്തേക്ക് ഒതുക്കിയിട്ടു. സിറാജ്, സിറാജ്ക്ക, KT  ഇവര്‍ കാറിനകത്തിരുന്നു 'ആഘോഷിച്ചു'. പൂരപറമ്പിലെക്കൊഴുകുന്ന ജനങ്ങള്‍ പോലെ ബുര്‍ജ്-അല്-അറബിലേക്ക് വാഹനങ്ങള്‍ ഒഴുകിയെത്തുന്നു. ലോകത്തുള്ള ഒട്ടു മിക്ക കാര്‍ മോഡലുകളും വരുന്നവയില്‍ ഉള്‍പെടും. ഒരു ഓപ്പണ്‍ കാറില്‍ ഒരു കുഞ്ഞു കുരങ്ങനെ കൊണ്ട് പോകുന്നതും കണ്ടു. ആ കുരങ്ങ൯റ  കയ്യിലുണ്ടായിരുന്ന ഹെയര്‍ ജെല്‍ ബോട്ടില്‍ അത് റോഡിലേക്ക് വലിച്ചെറിഞ്ഞു. കുറെ അറബി ചെക്കന്മാര്‍ കാറിലെത്തി സ്നോ സ്പ്രേ അടിക്കാനാഞ്ഞപ്പോള്‍ നെജു കയ്‌ വീശി തടഞ്ഞു പറഞ്ഞു " അടിക്കല്ലേ മുത്തെ...". ആംഗ്യത്തിലൂടെ കാര്യം മനസിലായ അവര്‍ ചിരിച്ചു കൊണ്ട് "ലാ ലാ ലാ ലാ..." (ഇല്ല, ഇല്ല ഇല്ല) പറഞ്ഞു കടന്നു പോയി. അവരുടെ സ്നോ സ്പ്രേയുടെ പണി കിട്ടിയത് അടുത്ത ആള്‍ കൂട്ടത്തിനാണ്. അവരുടെ തലയൊക്കെ വെളുത്ത പതയില്‍ പൊതിഞ്ഞു പോയി. സ്നോ സ്പ്രേയുടെ പണി കിട്ടിയ ഒരു കാറിന്റെ മുന്‍ഗ്ലാസ്സില്‍ wiper പ്രവര്‍ത്തിപ്പിച്ചു അതൊഴിവാക്കുന്നതും കണ്ടു.
(പശ്ചാത്തലത്തില്‍ ബുര്‍ജ്-അല്-അറബ്)

                         11 : 45 ആയപ്പോള്‍ കടപ്പുറത്തേക്ക് നടന്നു. വന്‍ മീഡിയ കവറെജുണ്ടവിടെ. മണല്‍പ്പുറത്ത് വലിയ സ്പോട്ട് ലൈറ്റുകള്‍ വെച്ചിട്ടുണ്ട്. വിവിധ രാജ്യക്കാര്‍, വിവിധ ഭാഷക്കാര്‍ അവിടെ തടിച്ചു കൂടിയിരിക്കുകയാണ്. പശ്ചാത്തലത്തില്‍ ബുര്‍ജ്-അല്-അറബി൯റ വര്‍ണാഭ ദൃശ്യം.   എതിര്‍ ദിശയില്‍ വിദൂരതയില്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയും കാണുന്നുണ്ട്. അവിടെയും ആഘോഷങ്ങളൊരുക്കിയിട്ടുണ്ട്. 12 മണിയായി. പുതു വര്‍ഷം 2011 പിറന്നു. മാസ്മരിക നിറങ്ങളാല്‍ ചാലിച്ച ഉഗ്രന്‍ ഫയര്‍ വര്‍ക്സ് ആയിരുന്നു പിന്നീട് മാനത്ത്‌ അരങ്ങേറിയത്. കുളിര് കൊള്ളിക്കുന്ന വിസ്മയ ദൃശ്യങ്ങള്‍. എതിര്‍ ദിശയിലുള്ള ബുര്‍ജ് ഖലീഫയിലേക്ക് നോക്കിയപ്പോള്‍ അവിടെയും വ്യത്യസ്തങ്ങളായ ഫയര്‍ വര്‍ക്സ്. ഏതു ദിശയിലേക്ക് നോക്കണം എന്ന സംശയം കുറച്ചു നേരത്തേക്ക്. തൃശൂര്‍ പൂരത്തിന് തിരുവമ്പാടിയും പാറമേക്കാവും മത്സരിക്കുന്ന പോലെ. ഒടുക്കം ബുര്‍ജ് ഖലീഫ തോറ്റു. കാരണം 5 മിനിറ്റില്‍ അതി൯റ കത്തിക്കല്‍ കഴിഞ്ഞു. പക്ഷെ നമ്മുടെ ബുര്‍ജ്-അല്-അറബ് കത്തിക്കയറുന്നതേ ഉണ്ടായിരുന്നുള്ളൂ. വാ പോളിച്ചങ്ങനെ നിന്ന് പോവുന്ന ആ ദൃശ്യവിസ്മയം 15  മിനിട്ടോളം നീണ്ടു നിന്നു. എ൯റ ജീവിതത്തിലാദ്യമായാണ് ഇത് പോലൊരു പുതുവര്‍ഷാഘോഷത്തിന് സാക്ഷിയാകുന്നത്. തണുപ്പില്‍ ഉറഞ്ഞു പോയ ആ രാവിനെ വര്‍ണ വിസ്മയങ്ങള്‍ ചൂട് പകര്‍ന്നു സജീവമാക്കി.

                            പിന്നീട് മടക്കം. വീണ്ടും യാത്ര നീണ്ടു പോയി. ഭക്ഷണം കഴിച്ചിട്ടില്ല. ഹോട്ടലുകളൊക്കെ തപ്പി നടന്നു എത്തി ചേര്‍ന്നത്‌ ബര്‍ദുബായിയിലാണ്. അപ്പോള്‍ ലഭ്യമായ ഭക്ഷണവും കഴിച്ചിറങ്ങുമ്പോള്‍ മനസ്സിലാക്കി, ആ ഹോട്ടലിന്റെ അന്നത്തെ അവസാനത്തെ കസ്ററമെഴ്സ്സില്‍ ചിലരായിരുന്നു ഞങ്ങളെന്ന്. എന്തായാലും ഭക്ഷണ ഭാഗ്യമുണ്ട്. റൂമില്‍ തിരിച്ചെത്തുമ്പോള്‍ പുലര്‍ച്ചെ 4 മണി.  പിന്നെ സുഖമുള്ള തണുപ്പില്‍ പുതച്ചു മൂടി ഒറ്റ കിടത്തം. ഹാപ്പി ന്യൂ ഇയര്‍. ങ്ങുര്‍, ങ്ങുര്‍, ങ്ങുര്‍.....

       പ്രവാസ ലോകത്തെ ആദ്യത്തെ പുതുവര്‍ഷം അവിസ്മരണീയമായി. പക്ഷെ പൊല്പ്പാക്കരയുടെ പ്രഭാതങ്ങളെ കണി കണ്ടുണരുന്ന ആ സുഖം, അതൊരു സ്വര്‍ഗത്തിനും തരാനാവില്ല. പ്രിയപ്പെട്ട പലരെയും, പലതിനെയും മിസ്സ്‌ ചെയ്ത ആദ്യത്തെ പുതുവര്‍ഷവും ഇത് തന്നെയാണ്. പോയ ദിനങ്ങളിലെ നഷ്ടങ്ങള്‍ മറക്കാന്‍ പഠിപ്പിച്ചു കാലമിനിയും മുന്നോട്ട്‌......


KT യും സിറാജും
 

നെജുവും റഹിയും
ആഘോഷങ്ങളില്‍ നിന്ന്..






 


നിഫിന്‍, സിറാജ്, നെജു & ശകടം "പ്രവ്യ"

 
;