Thursday, June 30, 2011 1 C O M M E N T S

“ആടുജീവിതത്തി”ന്റെ കണ്ണീര്



 ദുബായില്‍ നിന്ന് ആദ്യത്തെ ഒഴിവുകാലത്തിനു നാട്ടില്‍ പോയപ്പൊഴാണു സുഹൃത്തുക്കള്‍ പറഞ്ഞ് “ആടുജീവിതം” എന്ന പുസ്തകത്തെ പറ്റി അറിഞ്ഞത്. ബെന്യാമിന്‍ എന്ന എഴുത്തുകാരന്‍ താന്‍ പരിചയപ്പെട്ട നജീബ് എന്ന നിര്‍ഭാഗ്യകരനായ പ്രവാസിയുടെ ജീവിതത്തിലനുഭവിക്കേണ്ടി വന്ന യാതനകളുടെ പുസ്ത്കാവിഷ്കാരമാണു “ആടുജീവിതം”. ശരിക്കും പറഞ്ഞാൽ ഹൃദയം തകര്‍ന്നു പോകുന്ന വിധത്തിലുള്ള അനുഭവങ്ങള്‍. നിറകണ്ണുകളോടെ മാത്രമെ നമുക്കീ പുസ്തകം വായിച്ചു മുഴുവനാക്കാന്‍ സാധിക്കൂ.

       
          ഗള്ഫ് എന്നാല്‍ സൌഭാഗ്യങ്ങളുടെ സ്വപ്നഭൂമി മാത്രമല്ലെന്ന യാധാര്‍ത്യം ഏവരും ഉള്‍ക്കൊണ്ടേ മതിയാവൂ. അരപ്പട്ടിണി കിടന്ന് കടലുകള്‍ക്കക്കരെയുള്ള പ്രിയപ്പെട്ടവര്‍ക്ക് സാധിക്കുമ്പോഴൊക്കെ പണമയച്ച് അവരുടെ ആ സന്തോഷം മനക്കണ്ണില്‍ കാണാന്‍ പെടാപ്പാട് പെടുന്ന പതിനായിരങ്ങള്‍ ഇന്നും ഗള്‍ഫില്‍ ജീവിച്ചു മരിക്കുന്നു. പുസ്തകത്തിന്‍റെ ഉപതലവാചകത്തില്‍ പറയുന്ന പോലെ “നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകദകള്‍ മാത്രാമാണു.” അന്വര്‍ത്തമായ വരികള്‍. കയ്പ് കുടിച്ചാല്‍ മാത്രമെ കയ്പെന്താണെന്നറിയൂ.

       
            മലയാളത്തിലെ മഹത്തരമായ സൃഷ്ടി എന്നൊരിക്കലും പറയാന്‍ കഴിയില്ലെങ്കിലും, മനുഷ്യത്വമുള്ളവറ് വായിച്ചിരിക്കേണ്ട കൃതി എന്നു ഞാന്‍ പറയും. നജീബിന്‍റെ ജീവിതം നിങ്ങളും അറിഞ്ഞിരിക്കണം…മരുഭൂമിയുടെ കൊടുംചൂട് നിങ്ങളും ആ വരികളിലൂടെ അറിഞ്ഞിരിക്കണം…തീറ്ച്ചയായും അഭിന്ദനമറ്ഹിക്കുന്ന എഴുത്തുകാരന്‍ ബെന്യാമിന്‍ പറഞ്ഞ പോലെ മരുഭൂമിയില്‍ ദാഹിച്ചു മരിച്ച എല്ലാ ആത്മാക്കള്‍ക്കും “ആടുജീവിതം” സമറ്പ്പിക്കാം.
 
;