Tuesday, June 19, 2012

ആ ഇടവഴിയില്‍ ഒരു മരമുണ്ടായിരുന്നു...

16 C O M M E N T S:

ഇന്ദൂട്ടി said...

ഈന്തപ്പനകളില്‍ തട്ടി വന്ന ഇളംകാറ്റ് മനസ്സറിഞ്ഞു തന്നെ വന്നതാണ് ...കാരണം ആ മരുഭൂമിയില്‍ പൂക്കാലം വരുത്തുവാന്‍ ശ്രമിക്കുന്നവര്‍ ഉണ്ടല്ലോ ..നമ്മുടെ നാട്ടില്‍ വീശുവാന്‍ കാറ്റ് തെല്ല് മടിക്കും ..പച്ചപ്പിനെ തഴഞ്ഞു മരുഭൂമി സൃഷ്ടിക്കുകയല്ലേ നമ്മുടെ നാട്ടില്‍..പതിവ് പോലെ മനസ്സില്‍ തൊടുന്ന അക്ഷരങ്ങളും അവയില്‍ നിറയുന്ന അര്‍ത്ഥവും ...സൗഹൃദങ്ങളുടെ തണലില്‍ മനസ്സ് കൊണ്ട് ചേരുമ്പോള്‍ ,സായാഹ്നങ്ങളില്‍ വാക്കുകള്‍ പങ്കു വെക്കാന്‍ ആല്‍ത്തറകളില്‍ ഒത്തു ചേര്‍ന്നിരുന്നവര്‍..നാട്ടിന്‍പുറങ്ങളില്‍ സ്ഥിരം കാഴ്ച ആയിരുന്നു ...പ്രകൃതിയോട് ഇണങ്ങി കഴിഞ്ഞിരുന്ന തലമുറ ...അവിടെ നന്മകള്‍ വിടര്‍ന്നിരുന്നല്ലോ...വിദ്യാലയങ്ങളില്‍ മുഴങ്ങിയിരുന്ന കവിതകള്‍ ..."ഒരു തൈ നടുമ്പോള്‍ ഒരു തണല്‍ നടുന്നു "...,"പൂക്കുന്നിതാ മുല്ല ,പൂക്കുന്നിലഞ്ഞി "....എപ്പോഴൊക്കെയോ ഉപന്യാസം എഴുതാന്‍ കിട്ടിയ വരികള്‍ .."പത്തു പുത്രന്മാര്‍ക്കു സമം ഒരു വൃക്ഷം "-ഈ വരികളിലെ ഔചിത്യം വിശദമാക്കുക ?...ഇങ്ങനെ പാഠം പലതും പഠിക്കുന്ന ബാല്യങ്ങള്‍ ..പച്ചപ്പ് കുറയുന്നു ..മനസ്സിലെ നന്മകളും ..മഴ കാലം തെറ്റി വരാന്‍ തുടങ്ങി ...മഴയുടെ നിറം മാറി ...ചുവന്ന മഴ പെയ്തു ...പുതുമണ്ണിന്റെ ഗന്ധമല്ല ,രാസ വസ്തുക്കളുടെ വിളയാട്ടം ..."കാവ് തീണ്ടല്ലേ,കുളം വറ്റും " എന്ന പഴമൊഴി എത്ര അര്‍ത്ഥമുള്ളതായിരുന്നു...സര്‍പ്പക്കാവുകള്‍ ഒരു മഹത്തായ ആവാസ വ്യവസ്ഥ പാലിച്ചിരുന്നു ...വന്‍മരങ്ങളും ചെറു സസ്യങ്ങളും ...ചീവീടുകള്‍ ,സര്‍പങ്ങള്‍,കാട്ടുവള്ളിയില്‍ ചാടി കളിക്കുന്ന അണ്ണാറക്കണ്ണന്‍മാര്‍ ...കുയില്‍ നാദം ..വണ്ണാത്തി ക്കിളിയും മറ്റു പക്ഷികളും ...ചിതല്‍ പുറ്റുകള്‍ ...തെളിഞ്ഞ ജലം നിറഞ്ഞ കുളം ,തണുത്ത കാറ്റ് ...എപ്പോളും അരിച്ചെത്തുന്ന തണുപ്പ് ...എല്ലാം നശിപ്പിക്കുകയല്ലേ ...വരും തലമുറയുടെ സ്വത്താണ് നമ്മള്‍ നശിപ്പിക്കുന്നത് ..."ആ ഇടവഴിയില്‍ ഒരു മരമുണ്ടായിരുന്നു "-മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുന്നു ...ഇനിയും നമുക്ക്‌ പച്ചപ്പ് വേണം ..നില നിര്‍ത്തണം ...ഏട്ടന്‍ പതിവ് പോലെ നന്നായി പറഞ്ഞിരിക്കുന്നു ,ഏറെ വ്യക്തമായി ,തെളിനീര്‍ പോലെ ..ആ പച്ചപ്പില്‍ സൗഹൃദം തളിര്‍ക്കണം ..പൂക്കാലം വരണം ...നഷ്ടമാകുന്ന നിറങ്ങളും ഗന്ധവും തിരികെ കൊണ്ടുവരണം ...മനസ്സിലും പ്രകൃതിയിലും നന്മയുടെ പൂക്കാലം വിടരട്ടെ ...പ്രാര്‍ഥനയോടെ പ്രയത്നിക്കാം ..(.പെട്ടെന്ന് പറഞ്ഞു തീര്‍ത്തത് പോലെ തോന്നുന്നു ..കുറച്ചുകൂടി എഴുതിയിരുന്നെങ്കില്‍ നന്നെന്നു തോന്നുന്നു ...എങ്കിലും ഇപ്പോളും നന്നായിട്ടുണ്ട്) ...ഇനിയും എഴുതുവാന്‍ കഴിയട്ടെ ...മനസ്സുകളില്‍ നന്മ വിടര്‍ത്തുന്ന ,അതിനു ഉതകുന്ന ഒരു നല്ല ലേഖനം തന്നെ ...-ആ ഇടവഴിയില്‍ ഒരു മരമുണ്ടായിരുന്നു "..

ഇന്ദൂട്ടി said...

ഒരു കാര്യം പറയാന്‍ മറന്നു പോയി ...ഇതിലെ ചിത്രങ്ങള്‍ നന്നായിട്ടുണ്ട് ...അനുയോജ്യമായ ചിത്രങ്ങള്‍ ...പശ്ചാത്തലം എഴുത്തിനോട് അടുത്തു നില്‍ക്കുന്നു ...ഏട്ടന്‍ അതൊക്കെ ശ്രദ്ധിച്ചു ചെയ്തിരിക്കുന്നു ...

ജയരാജ്‌മുരുക്കുംപുഴ said...

ആശംസകള്‍....... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... ഇന്നലെ വേളി , ഇന്ന് മുരുക്കുംപുഴ , നാളെ......?

Divyaprasanth said...

I could feel the fluttering of your pages...so ur write up made me hold on to it till the very end...why dont you give it out for publishing.. lets do someting productive to contribute our small share towards saving trees or tree plantations...

sreejan said...

dear danith it's very interesting........ u r blessed with god.

Anonymous said...

Very boring and irritating , pls stop writing this kind of story its really not at all interested...its a coopy paste almost known subjects nothing attractive .....

ധനിത്ത് പ്രകാശ് said...

@Indutty: പ്രിയപ്പെട്ട കുഞ്ഞു, വളരെ മികച്ച ഒരു പ്രതികരണം തന്നതില്‍ വളരെ സന്തോഷം. അത്തരം പ്രതികരണത്തിന് മാത്രം അര്‍ഹതയുള്ള ഒരു ലേഖനമാണോ ഏട്ടന്‍ എഴുതിയത് എന്ന് സംശയിച്ചു പോകുന്നു. എന്തായാലും സന്തോഷം മാത്രം.... :)

@Divyaprasanth :
പ്രിയപ്പെട്ട ദിവ, കാലങ്ങള്‍ക്ക് ശേഷം മൌന വ്രതം അവസാനിപ്പിച്ചതില്‍ സന്തോഷം. വായിച്ചുവല്ലോ, വായിക്കാനുള്ള മൂഡ്‌ ഉണ്ടായല്ലോ. ദൈവത്തിനു നന്ദി.

@sreejan : പ്രിയപ്പെട്ട ഗിരീഷേട്ടന്‍, പ്രോത്സാഹനങ്ങള്‍ക്ക് വളരെ നന്ദി. ഇനിയും എഴുതാന്‍ ശ്രമിക്കാം.

@Jayaraj : പ്രിയപ്പെട്ട ജയരാജ്‌, ബ്ലോഗ്‌ സന്ദര്‍ശിച്ചതിന് വളരെ നന്ദി. വീണ്ടും വരുമല്ലോ.

@Anonymous : പ്രിയപ്പെട്ട അജ്ഞ്ഞാതന്‍ (Annonymous), വിമര്‍ശനങ്ങള്‍ക്ക് അതീതമായ ഒരു സാഹിത്യ സൃഷ്ടി ഒന്നുമല്ല എന്‍റെതെന്നു സമ്മതിക്കുന്നു. പക്ഷെ അഭിപ്രായം അത് നല്ലതായാലും ചീത്തതായാലും അത് എവിടെ രേഖപെടുതുമ്പോഴും സ്വന്തം പേര് കൂടി വെക്കുന്നത് ഉചിതമായിരിക്കും. എന്തായാലും എന്‍റെ ബ്ലോഗില്‍ വന്നതിനു വളരെ നന്ദി.

ശ്രീജിത്ത് മൂത്തേടത്ത് said...

ഈവഴിക്കാദ്യമായാണ്. ആദ്യം തന്നെ സ്വന്തം കൈപ്പടയില്‍ ബ്ലോഗ് പോസ്റ്റിയതിന് അഭിനന്ദനങ്ങള്‍.. ഇതിന്റെ രീതിയൊന്നു പറഞ്ഞുതന്നാല്‍ നന്നായിരുന്നു. സ്കാന്‍ ചെയ്ത് ഇമേജായി പോസ്റ്റ് ചെയ്യുകയായിരിക്കുമല്ലേ?
പച്ചപ്പിന്റെ സംരക്ഷണത്തിനായി അണിചേരാന്‍ ഞാനുമുണ്ട്. ആശംസകള്‍..

ധനിത്ത് പ്രകാശ് said...

@ Sreejith : ശ്രീ ശ്രീജിത്ത്‌, ആദ്യമായി എന്‍റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതിനുള്ള നന്ദി അറിയിക്കട്ടെ. താങ്കള്‍ ഉദ്ദേശിച്ച പോലെ തന്നെ എഴുതി സ്കാന്‍ ചെയ്ത് ചേര്‍ക്കുകയാണ് ഞാന്‍ ചെയ്യുന്നത്. മലയാളം ടൈപ്പിംഗ്‌ ആദ്യം ഫോളോ ചെയ്തിരുന്നു. എന്നാല്‍ അത് വളരെ സമയമെടുക്കുകയും അക്ഷരങ്ങള്‍ക്ക് ഒരു അടുക്കും ചിട്ടയും തോന്നാത്തത് കൊണ്ടും നിര്‍ത്തി. എന്‍റെ സുഹൃത്ത് ബിനോയ്‌ നിര്‍ദേശിചതാണ് സ്വന്തം കയ്പ്പടയില്‍ പോസ്റ്റ്‌ ചെയ്യാനുള്ള രീതി. മാത്രവുമല്ല ശ്രീ മോഹന്‍ലാലിന്‍റെ ബ്ലോഗില്‍ അദ്ദേഹം ചെയ്യുന്നത് സ്വന്തം മനോഹരമായ കൈപടയില്‍ പോസ്റ്റ്‌ ചെയ്യുന്ന രീതി തന്നെയാണ്.
എന്‍റെ എളിയ രചനകള്‍ കാണുവാന്‍ "ഗ്രീഷ്മ"ത്തില്‍ വീണ്ടുമെത്തുമല്ലോ.

krishnakumar513 said...

സ്വന്തം കയ്യക്ഷരത്തിലുള്ള ഈ രചന അഭിനന്ദനാര്‍ഹം.വളരെ നന്നായി ശൈലി...

ധനിത്ത് പ്രകാശ് said...

@ Krishnakumar : ശ്രീ. കൃഷ്ണ കുമാര്‍, യാത്രാകുതുകിയായ താങ്കള്‍ "ഗ്രീഷ്മത്തി"ലേക്ക് എത്തി നോക്കിയതില്‍ തികഞ്ഞ സന്തോഷം. ഈ വഴി വീണ്ടും വരുമല്ലോ?

അനശ്വര said...

ആദ്യമായാണ് സ്വന്തം കൈപ്പടയില്‍ ഒരു കുറിപ്പ് വായിക്കുന്നത്..പുതുമയില്ലാത്ത വിഷയമാണെങ്കിലും ആ വിഷയം സ്വന്തം മനസ്സിനെ എങ്ങിനെ വേദനിപ്പിക്കുന്നു എന്ന് തുറന്ന് കാണിക്കാന്‍ ലേഖകനു കഴിഞ്ഞിട്ടുണ്ട്...കൊടുത്തിരിക്കുന്ന രണ്ട് ചിത്രങ്ങളും മനസ്സിനെ പെട്ടെന്ന് സ്പര്‍ശിക്കുന്നവയുമായി...ആശംസകള്‍...
ലേഖനത്തിന്റെ പേര് വളരെ ആകര്ഷണീയവും വായിക്കാന്‍ പ്രേരിപ്പിക്കുന്നതുമാണ്‌ കേട്ടൊ..

ധനിത്ത് പ്രകാശ് said...

@ Anaswara : പ്രിയപ്പെട്ട അനശ്വര, പറഞ്ഞും കേട്ടും പഴകിയിട്ടും മാറ്റങ്ങളൊന്നുമുണ്ടാകാത്ത വിഷയം തന്നെയാണത്. അത് സ്വയം തിരഞ്ഞെടുത്തതുമല്ല. പ്രകൃതിയോടുള്ള ഇഷ്ടം സൂക്ഷിക്കുന്ന എന്‍റെ മനസ്സില്‍ ഒരു സൌഹ്രദത്തിന്‍റെ മനസിലെ വിഷമം അറിഞ്ഞപ്പോഴുണ്ടായ ആ ചെറിയ ജ്വാലയില്‍ നിന്നും തനിയെ വന്നതാണ്. ഒരൊറ്റ ഇരിപ്പിന് അത് എഴുതി തീരുകയും ചെയ്തു. ലേഖനം എത്രത്തോളം നന്നായി എന്ന് എനിക്കറിയില്ല, പക്ഷെ എനിക്ക് ഈ ലോകത്തോട്‌ പറയാനുള്ള കാര്യങ്ങളാണ് അതില്‍ എഴുതിയത്. എല്ലാ പച്ചപ്പും നഷ്ടമാവുന്ന കേരളത്തെ ഓര്‍ക്കാന്‍ കൂടി വയ്യ.

"ഗ്രീഷ്മ" ത്തില്‍ വരാനും എന്‍റെ ഒരു എളിയ ശ്രമം വായിക്കാനുമുള്ള മനസ്സ് കാണിച്ചതിനും വളരെ നന്ദി. വീണ്ടും വരുമല്ലോ....

remya said...

gr8 post, nannayindu, induttys comment awesome

THUSHARA....... said...

VIKIYAANENGILUM LEGHANAM VAAIKKAN KAZHINNATHIL VALARE SANTHOSHAM.. NAMMUDE CHINTHAKALE UNARTHANUM.. UNARNNA CHINTHAKALE KAATHUSOOKSHIKKANUM.... NANMAKAL PAALIKKANUM.. ENTE PRIYASUHRITHINTE LEGHANANGALKKU KAZHIYATTE.. YELLA NANMAKALUM NERUNNU... PINNE VETTI MAATTIYA MARAGAL KANDAPPOL ATHINTE YOUVANA KAALATHEKKU MANASSONNU POI.. VALARE NANNAITTUNDAAKUM AA FRAME LLE.. NJAN ATHILOODE NADAKKANATHAYUM THONNI.. AA ORU ANUBHAVAM THANNATHINUM SANTHOSHAM....

ധനിത്ത് പ്രകാശ് said...

@ Thushara : Hi Thush, post cheyth oru varshathinu seshavum ingane oru comment kittunnu enkil njan kruthaarthanaavunnu.

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;