Monday, September 26, 2022

Birthday 2017

 മാർച്ച് 17, ഇംഗ്ലീഷ് മാസപ്രകാരം എന്റെ BIRTHDAY. മലയാള മാസത്തിൽ വരുന്ന ജൻമനക്ഷത്രം കണക്കിലെടുത്താണ് പിറന്നാൾ സാധാരണ ആഘോഷിക്കാറ്. ഈ 'ആഘോഷം' എന്നത് വെറും ആലങ്കാരികമായി പറഞ്ഞതാണ് കേട്ടോ. ഒരു കേക്ക് മുറിച്ച് ചെറിയ രീതിയിലെങ്കിലും പിറന്നാൾ 'ആഘോഷിക്കാൻ' തുടങ്ങിയത് ഒരു പ്രവാസിയായത് മുതലാണ്. 2011ൽ ദുബായിലെ കരാമ വെച്ചാണ് ജീവിതത്തിലെ ആദ്യത്തെ പിറന്നാൾ കേക്ക് മുറിക്കുന്നത്. അതിന് വഴിയൊരുക്കിയ അന്നത്തെ സഹമുറിയൻമാരുടേയും സുഹൃത്തുക്കളുടേയും സ്നേഹോഷ്മളത ഇന്നലെ എന്ന പോലെ ഓർക്കുന്നു. 6 വർഷങ്ങൾക്കിപ്പുറം സമാനമായ രീതിയിൽ ഓർത്തുവെക്കുവാൻ കഴിയുന്ന ഒരു ലഘു ബർത്ത് ഡേ ആഘോഷമുണ്ടായി. അതിന് വഴിയൊരുക്കിയത് പ്രിയ സഹധർമ്മിണിയാണ്. ഇപ്പോൾ നാട്ടിലുള്ള അവൾ എന്റെ ഇവിടുത്തെ സുഹൃത്തുക്കളെ വിവരമറിയിച്ച് അവർ മുഖാന്തരം സർപ്രൈസായി എനിക്ക് സമ്മാനകേക്കെത്തിച്ചു. കിട്ടിയതോ ഇരട്ടിമധുരവും. (2 സമ്മാന കേക്ക്). ഇവ അത്മാർത്ഥമായി കൃത്യസമയത്ത് എത്തിച്ച് തന്ന സുഹൃത്തുക്കളായ സമീർ, ബ്ലെസൺ എന്നിവരോട് സ്നേഹം അറിയിക്കുന്നു. അവർക്കൊപ്പം ആശംസകൾ പറയാൻ മറ്റു സുഹൃത്തുക്കളും പിന്നെ എന്റെ സഹമുറിയൻമാരുമുണ്ടായിരുന്നു. മറ്റൊരു പ്രത്യേകത കേക്ക് മുറിച്ച് അവിടെയുണ്ടായിരുന്നവർക്ക് മധുരം കൈമാറിയത് ഒരു കാർ പാർക്കിംഗ് ഓപ്പൺ സ്‌പേസ് ഏരിയയിൽ വെച്ചായിരുന്നു. ജൻമദിനത്തിൽ ഇതു പോലെ പ്രിയപ്പെട്ടവരോട് ഒത്തു ചേരാൻ കഴിയുമ്പോൾ സന്തോഷമേറെയാണ്. അരികിലില്ലെങ്കിലും ഇത്തരം നിമിഷങ്ങൾക്ക് നിമിത്തമായ സഹധർമ്മിണിക്ക് സ്നേഹസ്മിതങ്ങൾ..

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;