Monday, September 26, 2022

Sun Rise

 വെള്ളിയാഴ്ചകളിൽ പ്രഭാതസൂര്യനെ കണ്ടിട്ടുള്ളത്‌ വളരെ ചുരുക്കം ദിവസങ്ങളിലാണു. ഒരു ദിവസം കുറച്ച്‌ ആർഭാടമായി ആ കാഴ്ച ഒന്ന് കണ്ട് കളയാമെന്ന് വിചാരിച്ചു. അൽ ഐനിലെ ജബൽ ഹഫീത്‌ മലയുടെ മുകളിൽ. തലേന്നത്തെ തണുത്തുറഞ്ഞ രാത്രിയിൽ സഹമുറിയന്മാരോടൊപ്പം മലയുടെ താഴ്‌വാരത്തിൽ തങ്ങി. അത്യാവശ്യം വിറകൊക്കെ കത്തിച്ച്‌ ഒരു കുഞ്ഞു ക്യാമ്പ്‌ ഫയറൊക്കെ ഒരുക്കി. റ്റെന്റ്‌ ഇല്ലാത്തതിനാൽ ഏറെ വൈകി, വന്ന കാറിൽ തന്നെ കിടന്നുറങ്ങി.

സൂര്യോദയസമയത്തോടടുത്ത്‌ സമുദ്രനിരപ്പിൽ നിന്ന് 1300 മീറ്റർ ഉയരത്തിലുള്ള മലയുടെ മുകളിലെത്തി. 10 ഡിഗ്രിയിൽ താഴെ താപനിലയുള്ള അന്തരീക്ഷത്തിൽ ചുവന്നു തുടുത്ത ഉദയസൂര്യന്റെ ദൃശ്യം അതിമനോഹരമായിരുന്നു. ഒരു പക്ഷേ പ്രവാസ ജീവിതത്തിലെ ഏറ്റവും മനോഹരമായ സൂര്യോദയം...

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;