Monday, September 26, 2022

Kerala Film Awards

 ഇത്തവണത്തെ കേരള സംസ്ഥാന ചലചിത്ര അവാർഡ്‌ വിജയികളെ പറ്റി അറിഞ്ഞപ്പോൾ ഒരു സിനിമാപ്രേമി എന്ന നിലയിൽ വലിയ സന്തോഷം തോന്നി. തീർത്തും അർഹതപെട്ട കലാകാരന്മാരെയാണു തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്‌. പ്രത്യേകിച്ചും കമ്മട്ടിപ്പാടത്തിൽ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച്‌ മികച്ച നടനായ വിനായകൻ. ഗപ്പിയിലെ ചേതനും , കമ്മട്ടിപ്പാടം മണികണ്ഠനുമെല്ലാം പുരസ്കാരത്തിനു പരിഗണിക്കപ്പെട്ടിരിക്കുന്നു. പണക്കൊഴുപ്പും താരക്കൊഴുപ്പും മാത്രം നിറഞ്ഞ ചാനലുകളുടെ പ്രഹസന അവാർഡ്‌ നിശകൾ ജനപക്ഷത്ത്‌ നിന്നു കൊണ്ടായിരുന്നില്ല... അവിടെയൊക്കെ സിനിമ മരിച്ചു, പണകോപ്രായങ്ങൾ വിജയിച്ചു. അത്തരം ചാനൽ അവാർഡ്‌ നിശകളോട്‌ ഒരു ലോഡ്‌ പുഛം രേഖപ്പെടുത്തുന്നു.

ഇത്രയും മികച്ച അവാർഡ്‌ നിർണയം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലാ എന്ന് പറയാം. ജൂറി അംഗങ്ങൾക്ക്‌ പ്രത്യേക നന്ദി. ഇനിയും നല്ല സിനിമകൾ ഉണ്ടാവട്ടെ. അർഹരായവർക്ക്‌ പുരസ്കാരങ്ങളും കിട്ടട്ടെ. വിനായകാ, അപാര റേഞ്ജാണു താങ്കൾക്ക്‌. ഇനിയും നല്ല വേഷങ്ങൾ ചെയ്യാൻ അവസരം കിട്ടട്ടെ.. അഭിനന്ദനങ്ങൾ.....

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;