Monday, September 26, 2022

Diary

 തഴുകിയ മഴയേയും കുളിരണിഞ്ഞ ആകാശത്തേയും മറന്നു കളയാം. കാത്തു വെച്ച് അമ്പരപ്പിച്ച ആകസ്മികതകളേയും മറക്കാം. സമ്മാനപ്പൊതിയുടെ തിളക്കങ്ങളും അവ സൃഷ്ടിച്ച പുഞ്ചിരികളും ഓർമ്മകളാക്കാം. ഒരുമിച്ച് നടന്ന് തീർത്ത വഴികളും പിന്നിടാൻ സ്വപ്നം കണ്ട യാത്രകളും മറക്കാം. അകലേക്ക് മാറിപ്പോവാൻ ആയിരം കാരണങ്ങൾ കയ്യിലുണ്ടായിട്ടും വളപ്പൊട്ടുകളിൽ തടഞ്ഞതും തിരഞ്ഞെടുത്തതും ഏറ്റവും കുറഞ്ഞു പോയ ഒന്നായതെന്തേ? കൈകളിൽ പോറി രക്തം ചിന്തിയ മുറിവുണങ്ങി. മുറിപ്പാട് മാത്രം ബാക്കിയാവുന്നു....

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;