Monday, September 26, 2022

Wedding Anniversary

 കടലിനു പല നേരത്ത്‌ പല ഭാവങ്ങളാണു. ചിലപ്പോൾ ഒരു കുഞ്ഞിന്റെ മനസ്സ്‌ പോലെ ശാന്തം, മറ്റു ചിലപ്പോൾ രൗദ്രമായി വൻ തിരകൾ അലയടിക്കും. ജീവിതയാത്രകളെയും ഒരു കടലിന്റെ പല നേരത്തെ മുഖങ്ങളായി ഉപമിക്കാം. പ്രതിസന്ധികൾ നേരിടേണ്ടി വരാം, ദുരിതക്കയം നീന്തിക്കയറേണ്ടി വരാം, ചിലപ്പോൾ സന്തോഷിക്കാനുള്ള മുഹൂർത്തങ്ങൾക്ക്‌ സാക്ഷ്യം വഹിക്കാം. യാത്രയിൽ നമ്മെ കാത്തിരിക്കുന്നത്‌ എന്ത്‌ തന്നെ ആയാലും, നമുക്കൊപ്പം എന്നും കൂട്ടായി നമ്മളെ സ്നേഹിക്കുന്ന ഒരാൾ കൂടെയുണ്ടെങ്കിൽ ജീവിതയാത്രയ്ക്‌ വിശിഷ്ടമായ ഒരു അർത്തം കൈവരും. ഇണക്കങ്ങളും പിണക്കങ്ങളും എല്ലാമായി എനിക്ക്‌ കൂട്ടായി എന്റെ "ബെറ്റർ ഹാഫ്‌" വന്നിട്ട്‌ ഇന്ന് ഒരു വർഷം തികയുന്നു. ഈ ഭൂമിയിൽ ദൈവം അനുവദിച്ച്‌ തന്നിട്ടുള്ള കാലം എത്രയോ, അത്രയും കാലം കൂട്ടായി അവൾ കൂടെയുണ്ടാവണെ എന്ന് സർവശക്തനോട്‌ പ്രാർത്തിച്ചു കൊള്ളുന്നു. ജീവിതയാത്ര തുടരുന്നു... പ്രിയപ്പെട്ടവരുടെ ആശംസകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി...

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;