പ്രവാസികളായ പലർക്കുമുണ്ടായ ഒട്ടും പുതുമയില്ലാത്ത ഒരനുഭവത്തെക്കുറിച്ചാണ് പ്രതിപാദിക്കാൻ ശ്രമിക്കുന്നത്. ജീവിതയാത്രയിൽ ഹൃദയം തൊട്ട് കടന്നു പോകുന്നവരെ പറ്റി പങ്കുവെക്കാതെ ജാലകക്കാഴ്ചകൾ എങ്ങനെ പൂർണ്ണമാവാനാണ്?
എട്ടു മാസത്തോളമായി എന്തെങ്കിലും കുത്തിക്കുറിക്കാൻ പേനയെടുത്തിട്ട്. ഇഷ്ടമുള്ളൊരു ശീലം, മടി മൂടി ഇല്ലാതായിപ്പോവുമോ എന്നൊരു ഉൾവിളി തോന്നിയപ്പോൾ നിർബന്ധപൂർവം എഴുതാനിരുന്നതാണ്. പുതിയ വർഷമായി. 2022. നീണ്ട ഒരു ഉറക്കം കഴിഞ്ഞ് സ്ഥലകാല വിഭ്രമത്തോടെ എഴുന്നേറ്റു വരുന്നത് പോലെയുണ്ട് കാലമേറെ തെറ്റി കഴിഞ്ഞ് എഴുതാനിരിക്കുമ്പോൾ. എനിക്ക് മഴയെക്കാൾ ഇഷ്ടം തോന്നുന്ന പ്രിയപ്പെട്ട മഞ്ഞുകാലമാണിപ്പോൾ. നിദ്ര മതിയാവാതെ ഏറെ നേരം പുതപ്പിന്റെ ഇരുട്ടിൽ പുതഞ്ഞു ചുരുണ്ടുകൂടാനെന്തൊരു രസം. വൈകിയുദിക്കലാണ് സൂര്യന്റെ ഇപ്പോഴത്തെ ദിനചര്യ. രാവിലെ 06:30 നു ഡ്യൂട്ടിക്ക് പോവാനിറങ്ങുമ്പോഴും ഇരുട്ട് മൂടികിടപ്പുണ്ടാവും. ശ്വാസോച്ഛ്വാസത്തിൽ കുഞ്ഞു മേഘക്കൂട്ടങ്ങൾ രൂപപ്പെടും. ധൃതി പിടിച്ചു സമയത്തിനെത്താൻ പ്രയാസപ്പെട്ടു നടക്കുമ്പോൾ കുപ്പായത്തെ തുളച്ചു സൂചിമുന പോലെ തണുപ്പ് കുസൃതി കാണിക്കും.
കുറെയധികം നേരം തന്നത്താൻ യുദ്ധം ചെയ്താണ് എന്റെ റൈറ്റിംഗ് ബ്ലോക്കിനെ ഭേദിക്കാനായത്. ഒരു മെയ് മാസ പുലരിയിൽ മനസിലേക്ക് പടർന്നു കയറിയ നിമിഷങ്ങളെ പറ്റി പറയാതെ കടന്നു പോകാൻ വയ്യ. അക്ഷരങ്ങളായി ആ സമയത്തെ യഥാർത്ഥ ആവേശം ചോരാതെ പുനരുജ്ജീവിപ്പിക്കാനുള്ള എളിയ ശ്രമം ഇവിടെ തുടങ്ങുകയാണ്.
സ്വാതന്ത്ര്യ ദിനാഘോഷം എന്നൊന്നുണ്ടല്ലോ. പഠന കാലത്തെ അസ്സംബ്ലിയും, പതാക ഉയർത്തലും, പുഷ്പങ്ങൾ പൊഴിച്ച് കൊണ്ട് ത്രിവർണ പതാക ഉയർന്നു പോകുന്ന കാഴ്ചയുമെല്ലാം നല്ല ഓർമകളാണ്. മധുര വിതരണവും കൂടെയുണ്ടാവും. പ്രതിജ്ഞ ഏറ്റു ചൊല്ലുന്ന നിമിഷങ്ങൾ രോമാഞ്ചിതമായിരുന്നു. പഠന കാലത്തെ ഓർമയിൽ എന്റെ ഏറ്റവും നല്ല സ്വാതന്ത്ര്യ ദിനാഘോഷം സ്വാതന്ത്ര്യത്തിന്റെ സുവർണ ജൂബിലി വർഷത്തിലായിരുന്നു. (പ്ലസ് ടു കാലഘട്ടത്തിൽ). അന്ന് വട്ടംകുളം THSS ൽ പഠിക്കുകയായിരുന്നു. ഒരു പിടി കൂട്ടുകാരുടെ കൂട്ടായ്മയിൽ വലിയ ചാർട്ട് പേപ്പറിൽ ഇന്ത്യയുടെ ഭൂപടം ഉണ്ടാക്കി അതിനകത്ത് മുഴുവൻ പശ തേച്ചു നെല്ല് ഒട്ടിച്ചു ചേർത്തു . (നെല്ല് ഒട്ടിച്ചു ചേർത്ത ഇന്ത്യയുടെ വലിയ ഒരു ഭൂപടം). ഇത് തയ്യാറാക്കിയ ആ രാത്രി ഞങ്ങളാരും ഒരു പോള കണ്ണടച്ചിരുന്നില്ല. പിറ്റേന്ന് രാവിലെ പതാക ഉയർത്തൽ കഴിഞ്ഞു എല്ലാവരും ഞങ്ങളുടെ എളിയ ശ്രമത്തിനെ അഭിനന്ദിച്ചപ്പോൾ തോന്നിയ സന്തോഷം ഇപ്പോളും ഓർമയിലുണ്ട്.
വർഷങ്ങൾ കടന്നു ഒരു പ്രവാസിയായി കഴിയുമ്പോൾ ജന്മ നാട്ടിലെ വിശേഷ ദിവസങ്ങളുടെ നല്ല ഓർമ്മകൾ മനസ്സിൽ ഓടിയെത്താറുണ്ട്. ശിഥിലമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഭാരതത്തെ കുറിച്ചോർക്കുമ്പോൾ വിഷമം വരാറുണ്ട്. എങ്കിലും ഒരു ശ്വാസം പോലെ ആ വാക്കുകൾ കടന്നു വരും.. "ഭാരതം എൻറെ രാജ്യമാണ്...." ഒരു ഭാരതീയനെന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു. (അപമാനം കൊള്ളിക്കാൻ ഒരുമ്പെട്ട് പലരും ഇറങ്ങിയിട്ടുണ്ടെങ്കിലും).
"........................എല്ലാ ഭാരതീയർക്കും എൻറെ സ്വാതന്ത്ര്യദിനാശംസകൾ .............................."
ദൈവ രൂപത്തിലായിട്ടാവില്ല; ചില നിമിത്തങ്ങളായി, ചില മനുഷ്യരായി, ചില കാര്യങ്ങളായി. അത്തരം നിമിഷങ്ങൾ ഒരു പാട് പേരുടെ അനുഭവങ്ങളായി വന്നിട്ടുണ്ട്. എനിക്കും.. ആളൊന്നുമില്ലാത്ത വഴിയിൽ ശക്തമായ മഴ പെയ്യുമ്പോൾ ബ്രേക്ക് ചെയ്തു വഴുതിയ ബൈക്കിൽ വീണപ്പോൾ ഒരു കൈതാങ്ങായി എവിടെ നിന്നോ ഓടി വന്ന മത്സ്യ വില്പനക്കാരനായി. പണ്ടെപ്പോഴോ, പോക്കെറ്റിൽ പൈസ കുറവായപ്പോൾ ഒന്നും ചോദിക്കാതെ സൌജന്യ യാത്ര ചെയ്യാനനുവദിച്ച ബസ് ജീവനക്കാരനായി. പ്രവാസി സുഹൃത്ത് നജുവിന്റെ അനുഭവത്തിലെ ഒരു ടാക്സി ഡ്രൈവറായി... അങ്ങനെയൊക്കെ. ഈയടുത്തും ഒരു നന്മക്കു ഞാൻ നേരിട്ട് സാക്ഷ്യം വഹിച്ചു.
സ്ഥലം ദുബായ് എയർപോർട്ട്. ബോർഡിംഗ് പസ്സോക്കെ എടുത്തു ഫ്ലൈറ്റും കാത്തു ലോബിയിൽ ഇരിപ്പായിരുന്നു ഞാൻ. വളരെ രാവിലെ ആയതിനാൽ ഉറക്ക ചടവുമുണ്ട്. വിവിധ രാജ്യക്കാർ യാത്രക്കാരായി കാത്തിരിപ്പിന്റെ ലോബിയിൽ ഇരിക്കുന്നു. ആ ലോബിയിൽ ലഘു ഭക്ഷണവും ശീതള പാനീയവുമൊക്കെ തീ പിടിച്ച വിലക്ക് വില്ക്കുന്ന ഒരു ഷോപ്പ് കണ്ടു. കാപ്പിയുടെ സാധാരണ നിരക്കിനേക്കാൾ 17 മടങ്ങ് വിലയാണ് അവിടെ ഈടാക്കിയിരുന്നത് (എയർപോർട്ടിൽ ഇത് പതിവാണ്). കുറച്ചു ദൂരെ മാറി അലക്ഷ്യമായി ആ ഷോപ്പിലേക്ക് നോക്കി ഞാൻ ഇരുന്നു. ഒരു 15 കിലോഗ്രാം പുച്ഛവുമായി ഷോപ്പ് സെയിൽസ് ഗേൾ ആയി ഒരു ഫിലിപ്പിനോ ലേഡി ഇരിക്കുന്നു. കാരണമൊന്നുമറിയില്ല, ഒരു പാട് സൌത്ത് ഇന്ത്യൻ സാധാരണക്കാർ യാത്രികരായി ലോബിയിൽ വന്നു. കന്നടക്കാരും തമിഴരും ഒക്കെയുണ്ട്. സൗദി അറേബ്യയിലെ നിതാഖതും, മറ്റു ചിലയിടത്തെ സ്വദേശിവൽക്കരണവുമൊക്കെ ഒരു മിന്നായം പോലെ മനസ്സിൽ തെളിഞ്ഞു. വന്നവരിൽ ബഹുഭൂരിഭാഗവും തീർത്തും സാധാരണക്കാരാണ്, ദൈന്യതയുടെ മുഖവുമായി. ഈ പറഞ്ഞ ഷോപ്പിനെ പലരും സമീപിക്കുന്നതും ഏറ്റവും അപൂർവ്വം ചിലര് എന്തെങ്കിലും വാങ്ങി മടങ്ങി സീറ്റിലിരിക്കുന്നതും കണ്ടു.
പിന്നെ ശ്രദ്ധിച്ചു, അലക്ഷ്യമായി ഷർട്ട് ധരിച്ചു ഓട്ടിസക്കാരന്റെ ശരീര ഭാഷയുമായി ഒരു മുപ്പതുകാരൻ തമിഴനും കൂടെയൊരാളും പ്രസ്തുത ഷോപ്പിലെത്തുന്നത്. ഭാഷ പ്രശ്നമുള്ളതിനാൽ അയാൾ പറയുന്നത് സൈൽസ് ഗേളിന് മനസിലാവുന്നില്ല. അയാളുടെ പോക്കെറ്റിലെ 500 ന്റെ ഇന്ത്യൻ രൂപയെടുത്ത് ലെഡിക്ക് നീട്ടി എന്തോ സാധനം ആവശ്യപെട്ടു. ഇവരുടെ മട്ടും ഭാവവും ദഹിക്കാതെ ഇന്ത്യൻ രൂപയോടുള്ള പുച്ഛവും കൊണ്ട് ഫിലിപ്പിനോ ലെഡി ഇവിടെ ഒന്നും കിട്ടില്ല എന്നാ അർത്ഥത്തിൽ ഇവരെ (ആട്ടി) മടക്കി അയച്ചു. വിശപ്പിന്റെ നിഴൽ ആ തമിഴന്റെ മുഖത്തുണ്ടായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ തിരിഞ്ഞു നടക്കുമ്പോൾ അറുപതിനടുത്ത് പ്രായമുള്ള ഒരു അറബി ഇവരെ അങ്ങോട്ട് വിളിപ്പിച്ചു. നടന്നതെല്ലാം അറബി കാണുന്നുണ്ടായിരുന്നു എന്നു തോന്നുന്നു. അയാളുടെ കയ്യിലെ വെള്ളവും ഭക്ഷണവും കാണിച്ചു ഇതാണോ വേണ്ടതെന്നു ആംഗ്യത്തിലും അല്ലാതെയും അവരോടു ചോദിച്ചു. അതെയെന്ന അർത്ഥത്തിൽ തമിഴൻ തലയാട്ടി. ഉടനെ ഈ അറബി ഇവരെയും കൂട്ടി പ്രസ്തുത ഷൊപ്പിലെത്തി അവർക്ക് വേണ്ടതെന്തോ അത് വാങ്ങി കൊടുത്തു. അറബി തന്നെ പണവും കൊടുത്തു. തമിഴൻ തൻറെ കയ്യിലെ 500 രൂപ അറബിക്ക് നീട്ടി. അത് നിരസിച്ചു തമിഴന്റെ പുറത്ത് തട്ടി ചിരിച്ചു കൊണ്ട് അറബി പൊയ്ക്കോളാൻ പറഞ്ഞു. ആ തമിഴനിൽ അപ്പോൾ ആനന്ദാശ്രു പൊടിഞ്ഞിരുന്നു. ദൈന്യതയുടെ ആ മുഖത്തപ്പോൾ പ്രകാശം പരന്നിരുന്നു. ഒരന്യ രാജ്യത്ത് ഒരു അപരിചിതൻറെ സഹായ ഹസ്തം (വലുതോ ചെറുതോ ആവട്ടെ) അവരെ തേടി വന്നിരിക്കുന്നു.
ആദ്യം പറഞ്ഞിടത്ത് തന്നെ ഞാൻ വീണ്ടും എത്തുകയാണ്. പ്രതിസന്ധിഘട്ടങ്ങളിൽ ദൈവം പല രൂപത്തിൽ നമ്മെ സഹായിക്കാനെത്തും. ഉറക്കച്ചടവ് മാറി ഫ്ലൈറ്റിലേക്ക് കയറുമ്പോൾ ഒരു ദൈവത്തെ കണ്ട സന്തോഷം എന്റെ മനസ്സിൽ നിറഞ്ഞിരുന്നു...
അറിയാത്ത അറിവിന്റെ ഉറവ തേടി ഈ പച്ച തുരുത്തിന്റെ ആഴങ്ങളിലേൽക്ക് ഇറങ്ങി ചെല്ലാൻ മനസ് വല്ലാതെ തുടിച്ചു നില്ക്കുകയാണ്. എത്രയോ കാലമായി ചിന്തകളെ ഗുരുതരമാക്കുന്ന നെഗറ്റീവ് ഊര്ജതിന്റെ തടവറയിൽ കഴിയുന്നു. ഈ വിലങ്ങുകൾ പൊട്ടിച്ചെറിയണം. ഇനിയും വൈകിക്കൂടാ. കൊതി തീരാത്ത ഈ കാഴ്ചകളിൽ നിന്നും കണ്ണെടുക്കാൻ സമയം തരാതെ ഒരു പിൻവിളിയായി വീണ്ടും അതെ നെഗറ്റീവ് ഊര്ജം. പതുക്കെ തിരിഞ്ഞു നടന്നു. സ്വപ്നങ്ങൾ വെറും സ്വപ്നങ്ങൾ മാത്രമാവുന്നതിനു മുന്പ് ചിറകു കുഴയാത്തൊരു പക്ഷിയെ പോലെ എനിക്കീ ഗഗനം മുഴുവൻ പാറി പറക്കണം. എന്നെ മുറിവേൽപ്പിക്കാൻ ഒരു വേടന്റെ അമ്പും എത്താത്ത അത്രയും ഉയരത്തിൽ, എന്നെ തളർത്താൻ ഒരു നെഗറ്റീവ് ശബ്ദവും പതിക്കാത്ത അത്രയും ദൂരത്തിൽ ചിറകു കുഴയാത്തൊരു പക്ഷിയായ് എനിക്ക് പാറി പറക്കണം.....എനിക്ക് നഷ്ടപ്പെട്ട രാപ്പകലുകൾ തിരിച്ചു പിടിക്കണം..........
പുലർച്ചെ ഗുരുവായൂരെത്തി. അവിടെ തിരക്കൊഴിഞ്ഞ ഒരു ദിവസം പോലുമില്ല. രാവെന്നോ, പകലെന്നോ വ്യത്യാസമില്ലാതെ ഗുരുപവനപുരിയിലേക്ക് ഭക്തജന പ്രവാഹമാണെപ്പൊഴും. ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയെന്നു വരുത്തി അകത്തു കയറി ഭഗവാനെ തൊഴുതു. ഒരു കള്ളച്ചിരി ചിരിച്ച് പുള്ളി എന്നെ എതിരേറ്റു. ഞാനും വിട്ടു കൊടുത്തില്ല. അങ്ങോട്ടും അതെ ചിരി ചിരിച്ചു കൊടുത്തു. പോത്ത് പോലെ ആയിട്ടും ഉരുളിയിലെ മഞ്ചാടിക്കുരു വാരി തിമിർക്കാൻ ഞാൻ മറന്നില്ല. രണ്ടു വർഷങ്ങൾക്ക് മുമ്പ് ഒരു രണ്ടു റൗണ്ട് ശയനപ്രദക്ഷിണം കഴിഞ്ഞ് അയലിന്മേലിട്ട നനഞ്ഞ തോർത്ത് പോലെ ഒടിഞ്ഞു മടങ്ങി അവശനായി ഇരുന്ന എൻറെ കോലം ഞാൻ ഓർത്തു പോയി. കാണാൻ നല്ല ചെലുണ്ടായിരുന്നെന്നാണ് കസിൻ സിസ്റ്റർ സിമി പറഞ്ഞത്. അതേടീ...ഈ പരുവമായിട്ടു തന്നെ വേണം ലെ ചേല്..." . ഭഗവാനെ, കൃഷ്ണാ അങ്ങിതൊന്നും മൈൻഡ് ചെയ്യണ്ട ട്ടാ. എനിക്ക് കുഞ്ഞുന്നാൾ മുതലേ ഇവിടെ വരുന്നത് വല്ല്യ ഇഷ്ടാ (എൻറെ ചോറൂണും ഇവിടെയായിരുന്നല്ലോ.). ഇപ്പൊ ഒരു പാട് മുതിർന്ന് ഇഷ്ടം കൂടിയപ്പോൾ കൃഷ്ണൻറെ സ്വഭാവം തന്ന്യായോ എനിക്ക് എന്നൊരു ഡൌട്ട് ഇല്ലാതില്ല. വേറൊന്ന്വല്ല. ആരോടും പറയണ്ട. ആരാധികമാരുടെ ശല്യം കൂടി വര്വാണ്. ശ്ശോ. എന്നെ കൊണ്ട് തോറ്റു . സ്വയം പോങ്ങിയായി വാനം മുട്ടെ ഉയരാൻ നേരത്താണ് "ന്നാൽ മ്മക്ക് പോവ്വല്ലേ ' പറഞ്ഞു എന്നെ ഭൂമിയിലേക്ക് തന്നെ വീഴ്ത്തിയിട്ട് വിശ്വേട്ടൻറെ ശബ്ദമെത്തിയത്.
ഗുരുവായൂർ നിന്ന് യാത്ര പുനരാരംഭിച്ചു. ശബരിമല യാത്രാ വിവരണം ഞാൻ ഒരിക്കൽ എഴുതി അത് വായിച്ച നിങ്ങളുടെയൊക്കെ ക്ഷമാശീലത്തെ പരീക്ഷിച്ചതാണ്. അതിനാൽ ഒരുപാട് വിശദാംശങ്ങളിലേക്കൊന്നും ഞാനിത്തവണ പോകുന്നില്ല. ഇതിൻറെ ഹൈലൈറ്റ് ഒരു ആൾട്ടോയും മൂന്നു പേരും എന്നതാണ്. പിന്നെ കറുപ്പുടുക്കാതെ മാലയിടാതെ ശബരിമലയിലേക്ക് എൻറെ ആദ്യ യാത്ര എന്നതും. വഴിയിലെ പ്രധാന ക്ഷേത്രങ്ങളിലൊക്കെ ഇറങ്ങി തൊഴുതു. ഓർമ്മയിൽ വരുന്ന പേരുകൾ : കൊടുങ്ങല്ലൂർ, തൃപ്രയാർ, ചോറ്റാനിക്കര, വൈക്കം, കടുത്തുരുത്തി, മള്ളിയൂർ ഗണപതി ക്ഷേത്രം, ഏറ്റുമാനൂർ, കടപ്പാട്ടൂർ. കടപ്പാട്ടൂർ ക്ഷേത്രം ഞാൻ മുമ്പ് ജോലി ചെയ്തിരുന്ന പാലായിലാണ്. ഞാൻ താമസിച്ചിരുന്ന ലോഡ്ജും അമ്പലമുറ്റത്തെ നാഗഗന്ധി വൃക്ഷവുമെല്ലാം സജുവിനും വിശ്വേട്ടനും കാണിച്ചു കൊടുത്തു.
പാലായിലെ MORE SUPERMARKET ൽ എൻറെ CSA ആയിരുന്ന ഒരു പാവം പിടിച്ച പയ്യനാണ് വിനീത്. ആരാൽ വേണേലും പറ്റിക്കപ്പെടാവുന്ന മുഖമുള്ള ഒരു സാധു. ദുബായിൽ ജോലി കിട്ടി ഞാൻ MORE ൽ നിന്ന് രാജി വെച്ചപ്പോൾ ഞാൻ അവിടെ നിന്ന് പോരുന്ന കാരണം കൊണ്ട് കൂടെ രാജി വെച്ച മണ്ടൻ ചെക്കൻ. പാലായിലെത്തിയപ്പോൾ അവനെ കണ്ടു വിരട്ടാൻ മറന്നില്ല. ഇപ്പോൾ ഒരു ജെ൯സ് ഷോപ്പിൽ സൈൽസ്മാനായ വിനീതിൻറെ മുന്നിൽ പ്രത്യക്ഷപ്പെട്ടു ഞെട്ടിച്ചു. കൂടെയുള്ളവർക്ക് അവനെ പരിചയപ്പെടുത്തി ശീതളപാനീയവും കുടിച്ചു പിരിഞ്ഞു.
യാത്ര എരുമേലിയിലെത്തി. വാവരു പള്ളിയിലൊക്കെ കയറി. അന്നേരം ഉച്ചയായിരുന്നു. ഭക്ഷണം കഴിച്ചു "കവുങ്ങ് ആടുന്ന പോലെ" എന്നൊക്കെയുള്ള ഉപമ സ്വന്തമാക്കിയ മഹത്തായ ഉറക്കവും കഴിഞ്ഞു പമ്പയിലെത്തിയപ്പൊൾ 3 മണി കഴിഞ്ഞു. എന്തായാലും ഞാൻ കവുങ്ങ് ആടുന്ന പോലെ ഉറങ്ങിയെങ്കിൽ സജുവിൻറെ ഉറക്കം പി൯സീറ്റിൽ ചക്ക വെട്ടിയിട്ട പോലെ ആയിരുന്നു!!!
പാദങ്ങൾ നനക്കാൻ മാത്രം വെള്ളമുള്ള പമ്പയിൽ ഒരു അസാധ്യ ഡൈവ് നടത്തി തലയും ദേഹവുമെല്ലാം ഒന്നു നനച്ചു, തോൾസഞ്ചിയുമെടുത്ത് മല കയറാൻ തുടങ്ങി. സജുവും വിശ്വേട്ടനുമൊക്കെ ഒരു മിന്നായം പോലെ കയറി പോകുന്നുണ്ട്. മുട്ട് വേദനയുള്ളത് കൊണ്ട് ഒച്ചിഴയുന്ന പോലെയും പട്ടി കിതക്കുന്ന പൊലെയുമായിരുന്നു എൻറെ മലകയറ്റം. സീസണ്‍ അല്ലാതിരുന്നിട്ടും സാമാന്യം നല്ലതിരക്കുണ്ടായിരുന്നു.ബഹുഭൂ
പമ്പയിൽ മടങ്ങിയെത്തി നമ്മുടെ കാറിൽ തന്നെയായിരുന്നു രാത്രിയുറക്കം. പുലർച്ചെ എണീറ്റ് മടക്കയാത്ര ആരംഭിച്ചു. പന്തളം വഴിയായിരുന്നു മടക്കം. അത് വഴി വരാൻ ഒരു കാരണം കൂടിയുണ്ട്. ബ്ലോഗ് വഴി പരിചയപ്പെട്ട കുഞ്ഞുവിനെ നേരിൽ കാണണം എന്നത്. അമ്പരപ്പും അന്താളിപ്പും ഒത്തു ചേർന്ന മുഖവുമായി നിന്ന കുഞ്ഞുവിനെ അങ്ങനെ ആദ്യമായി കണ്ടു, സംസാരിച്ചു. ഒരു ഹൃസ്വ കൂടികാഴ്ചക്ക് ശേഷം യാത്ര ചക്കുളത്തുകാവിലെത്തി. ദേവിയെ തൊഴുതു കുട്ടനാട് വഴി മടക്കം. ആദ്യമായാണ് ഞാൻ അങ്ങനൊരു റൂട്ടിലൂടെ വരുന്നത്. പച്ചപ്പും ഹൌസ് ബോട്ടുകളും നിറഞ്ഞ കുട്ടനാടൻ BACKWATER ദൃശ്യങ്ങൾ അതീവ മനോഹരമായിരുന്നു.
എറണാകുളത്തിറങ്ങി ഭക്ഷണം കഴിച്ചു. ഒട്ടനവധി തവണ ശബരിമലയിലേക്ക് ട്രിപ്പ് പോയ ടാക്സി ഡ്രൈവർ ആയ വിശ്വേട്ടൻറെ എല്ലാ പരിചയസമ്പത്തും പ്രകടമായിരുന്നു. യാത്രയിലും സന്നിധാനത്തും വിശ്വേട്ടൻറെ സഹായമുണ്ടായത് കൊണ്ട് കാര്യങ്ങൾ എളുപ്പമായി. സജുവും അവധിക്കാലത്ത് നാട്ടിലുണ്ടായിരുന്നത് കൊണ്ട് ഒരു കൂട്ടാവുകയും ചെയ്തു. അന്ന് വൈകുന്നെരമാവുമ്പൊഴെക്കു ഞങ്ങൾ പൊൽപ്പാക്കരയിൽ മടങ്ങിയെത്തി. ഇത്തവണത്തെ എൻറെ അവധിക്കാലത്ത് നടത്തിയ ഏക ദീർഘദൂര യാത്രയും ഈ ശബരീയാത്ര തന്നെയാണു. ആരോഗ്യമുള്ളകാലമത്രയും നടത്താൻ ആഗ്രഹിക്കുന്ന ശബരീ യാത്രകൾ മനസ്സിൽ ഓർക്കുമ്പോൾ അരവണയുടെ മണമുള്ള ഈ സന്ധ്യയിൽ ഭഗവൽസാന്നിധ്യം ഞാൻഅറിയുന്നു....സ്വാമിയേ ശരണമയ്യപ്പാ...
DHANIITH PRAKASH


- Follow Us on Twitter!
- "Join Us on Facebook!
- RSS
Contact